Viral Video : 'കൊക്കക്കോള മാഗി'; വീഡിയോയ്ക്ക് വ്യാപക വിമര്‍ശനം

അധികവും സ്ട്രീറ്റ് ഫുഡുകളിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തി കാണാറ്. ഇവയില്‍ പലതും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്തത് ആകാറുണ്ട്. ചിലതിനെല്ലാം കയ്യടി കിട്ടുമ്പോള്‍ മറ്റ് ചില പരീക്ഷണങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് സൈബറിടങ്ങളില്‍ ലഭിക്കാറ്

street vendor makes noodles with cold drink

നിത്യവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് ( Food Video ) ഭക്ഷണവുമായി ബന്ധപ്പെട്ട് നാം കാണുന്നത്, അല്ലേ? മുമ്പെല്ലാം വിവിധ വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്ന് പങ്കുവയ്ക്കുന്ന 'റെസിപി' വീഡിയോകളായിരുന്നു അധികവും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിഭവങ്ങളില്‍ നടത്തുന്ന പലതരം പരീക്ഷണങ്ങളാണ് ( Food Experiments ) 'ട്രെന്‍ഡ്'. 

അധികവും സ്ട്രീറ്റ് ഫുഡുകളിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തി കാണാറ്. ഇവയില്‍ പലതും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്തത് ആകാറുണ്ട്. ചിലതിനെല്ലാം കയ്യടി കിട്ടുമ്പോള്‍ മറ്റ് ചില പരീക്ഷണങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് സൈബറിടങ്ങളില്‍ ലഭിക്കാറ്. 

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ നിന്ന് കാര്യമായ വിമര്‍ശനമേറ്റുവാങ്ങിയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതും ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തന്നെയാണ് നടന്നിരിക്കുന്നത്. 

ഗസിയാബാദിലെ ഒരു കടയാണിതെന്നാണ് സൂചന. കൊക്കക്കോള കൊണ്ട് മാഗി തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. വെള്ളമുപയോഗിച്ചാണ് സാധാരണഗതിയില്‍ നാം മാഗി വേവിക്കുന്നത്. എന്നാലിതില്‍ വെള്ളത്തിന് പകരം കോളയാണ് ഉപയോഗിക്കുന്നത്. 

വലിയ തോതിലാണ് ഭക്ഷണപ്രേമികള്‍ ഈ പരീക്ഷണത്തിനെതിരെ രംഗത്തുവന്നത്. മാഗിയെ ഈ വിധം നശിപ്പിക്കുന്നു എന്ന് മാത്രമല്ല, ഇത് വയറിനെ എങ്ങനെ ബാധിക്കുമെന്നത് പോലും ചിന്തിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഏതായാലും വിവാദമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ഫുഡ് വ്‌ളോഗേഴ്‌സിനെ കളിയാക്കിക്കൊണ്ടുള്ള രസകരമായ വീഡിയോ ശ്രദ്ധേയമാകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios