Asianet News MalayalamAsianet News Malayalam

വയറിലെ അള്‍സറിനെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും കുടലിലും ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. മാറിവന്നിട്ടുള്ള ജീവിതരീതികളാണ് പലപ്പോഴും രോഗ സാധ്യത കൂട്ടുന്നത്. 

stomach ulcer diet which foods to eat to avoid stomach ulcer
Author
First Published May 1, 2024, 9:41 AM IST

വയറിലെയും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.  പല കാരണങ്ങള്‍ കൊണ്ടും കുടലിലും ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. മാറിവന്നിട്ടുള്ള ജീവിതരീതികളാണ് പലപ്പോഴും രോഗ സാധ്യത കൂട്ടുന്നത്. 

ഭക്ഷണം കഴിച്ചയുടനെ തന്നെ വയറിന് അസ്വസ്ഥത, വയറുവേദന, വയറിനകത്തെ എരിച്ചില്‍, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ടോയ്‍ലറ്റില്‍ പോകണമെന്ന തോന്നലുണ്ടാവുക, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങള്‍,  മലബന്ധം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ  അള്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

അള്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. മസാലയും എണ്ണയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കി, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് നല്ലതാണ്. വയറിലെ അള്‍സറിനെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1) ഡ്രൈ ഫ്രൂട്ട്സ് 

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അള്‍സറിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാള്‍നട്സ് തുടങ്ങിയവ കുതി‌ര്‍ത്ത് കഴിക്കാം. 

2) പാലും പാലുല്‍പ്പന്നങ്ങളും 

കൊഴുപ്പ് കുറഞ്ഞ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അള്‍സര്‍ രോഗികള്‍ക്ക് നല്ലതാണ്. 

3) പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും ഫൈബറും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അള്‍സറിനെ അകറ്റാന്‍ സഹായിക്കും.

4) പഴങ്ങളും പച്ചക്കറികളും 

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ഒമ്പത് ഭക്ഷണങ്ങൾ

youtubevideo

Follow Us:
Download App:
  • android
  • ios