ഇതാ പുതിയ ഭക്ഷണം, പൊരിച്ചെടുത്ത കല്ലുകൾ! അമ്പരന്ന് സോഷ്യൽ മീഡിയ

ഈ കല്ലുകൾ ചവച്ചു കഴിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ട എന്നും പകരം മറ്റു വിഭവങ്ങൾ കഴിക്കുമ്പോൾ  ഈ കല്ലുകൾ വായിലിട്ടു അവയ്‌ക്കൊപ്പം ചേർന്നിരിക്കുന്ന മസാലകൾ നുണഞ്ഞിറക്കിയാല്‍ മതിയത്രേ. 

Stir fried stones are Chinas latest street food azn

ഭക്ഷണത്തില്‍ നടത്തുന്ന  പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. എങ്കിലും കല്ലുകൾ പൊരിച്ചെടുക്കുന്നയത്ര വിചിത്രമായ പരീക്ഷണം വേറെയുണ്ടോ? ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്റെ സ്പെഷ്യൽ വിഭവമാണ് കല്ലുകൾ പൊരിച്ചത്. നല്ല എരിവുള്ള മുളകും വെളുത്തുള്ളിയും ചേർത്താണ് ഈ ഉരുളൻ കല്ലുകൾ പൊരിച്ചെടുക്കുന്നത്. 

ഈ കല്ലുകൾ ചവച്ചു കഴിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ട എന്നും പകരം മറ്റു വിഭവങ്ങൾ കഴിക്കുമ്പോൾ  ഈ കല്ലുകൾ വായിലിട്ടു അവയ്‌ക്കൊപ്പം ചേർന്നിരിക്കുന്ന മസാലകൾ നുണഞ്ഞിറക്കിയാല്‍ മതിയത്രേ. പുതിയ വിഭവത്തിന് പരസ്യ വാചകവും നൽകാനും കച്ചവടക്കാരൻ മറന്നിട്ടില്ല. '' അടുത്ത മൂന്നു തലമുറകൾക്കു വേണ്ടി ഈ കല്ലുകൾ കൈമാറൂ, നിങ്ങൾ പോയാലും ഈ കല്ലുകൾ അവിടെ തന്നെ കാണും''- എന്നാണ് കച്ചവടക്കാരൻ പറയുന്നത്.

എന്തായാലും സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും കഠിനമായ വിഭവം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. പാചക പരീക്ഷണത്തിനൊരു അവസാനമില്ലേയെന്നാണ് പലരും ചോദിക്കുന്നത്.  

Also Read: ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍ കഴിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios