ചെമ്മീൻ കൊണ്ടൊരു കിടിലൻ വിഭവം ; ഈസി റെസിപ്പി

സ്‌പൈസി ​ഗ്രിൽഡ് പ്രോൺസ് തയ്യാറാക്കിയാലോ?. അഭിരാമി തയ്യാറാക്കിയ പാചകക്കുറിപ്പ്... 

spicy grilled prawns easy recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

spicy grilled prawns easy recipe

 

ചെമ്മീൻ പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഒരു വെറെെറ്റി വിഭവം തയ്യാറാക്കിയാലോ?. സ്‌പൈസി ​ഗ്രിൽഡ് പ്രോൺസ് വളരെ ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

1) ചെമ്മീൻ തോട് കളഞ്ഞു വൃത്തിയാക്കിയത്           250 ഗ്രാം 
2) കോൺഫ്‌ളർ                                                                      2  ടേബിൾ സ്പൂൺ 
3) മുളക്പൊടി                                                                       1  ടേബിൾ സ്പൂൺ 
4) മഞ്ഞൾപൊടി                                                                    അര ടേബിൾ സ്പൂൺ 
5) കുരുമുളക് പൊടി                                                            മുക്കാൽ ടേബിൾ സ്പൂൺ 
6) വെളുത്തുള്ളി ചതച്ചത്                                                     ഒരു  ടീസ്പൂൺ 
7) ഉപ്പ്                                                                                         ആവശ്യത്തിന് 
വെണ്ണ                                                                                        50   ഗ്രാം 
ചെമ്മീൻ കൊരുക്കാൻ ആവശ്യമായ സ്ക്യുവറുകൾ 

തയ്യാറാക്കുന്ന വിധം...

ചെമ്മീനിലേക്ക് രണ്ടു മുതൽ ഏഴുവരെയുള്ള ചേരുവകൾ പുരട്ടി സ്ക്യുവറിൽ ഒരു സെന്റിമീറ്റർ ഗ്യാപ് ഇടവിട്ട് കൊരുത്ത് 10 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കുക. ഏകദേശം ഒരു സ്ക്യുവറിൽ അഞ്ച് ചെമ്മീൻ വരെ കൊരുക്കാം. ശേഷം ഒരു ഗ്രിൽ പാനിൽ വെണ്ണ ചൂടാക്കി സ്ക്യുവറിൽ കൊരുത്ത ചെമ്മീനുകളെ തിരിച്ചും മറിച്ചുമിട്ട്  മീഡിയം ലോ ഫ്ലൈമിൽ ഗ്രിൽ ചെയ്തെടുക്കുക. ഗ്രിൽ പാൻ ഇല്ലാത്തവർക്ക് സാധാരണ നോൺസ്റ്റിക്ക് പാനിലോ കാസ്റ്റ് അയൺ പാനിലോ ഇതുപോലെ ചെയ്തെടുക്കാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMY (@miss_foodieramy)


 

Latest Videos
Follow Us:
Download App:
  • android
  • ios