കിടിലന്‍ സ്‌പൈസി ഗ്രിൽഡ് ചിക്കൻ ഈസിയായി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

വീട്ടിൽ തന്നെ തയാറാക്കാവുന്നൊരു സ്പൈസി ഗ്രിൽഡ് ചിക്കൻ പരിചയപ്പെടാം. സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

spicy grilled chicken easy recipe by sooraj

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

spicy grilled chicken easy recipe by sooraj

ഗ്രിൽഡ് ചിക്കന്‍റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ അടിപൊളിയായി തയാറാക്കാവുന്നൊരു സ്പൈസി ഗ്രിൽഡ് ചിക്കൻ പരിചയപ്പെടാം.

വേണ്ട ചേരുവകള്‍

1. ചിക്കൻ - 1 കിലോ തൊലിയോട് കൂടി 8 കഷണങ്ങളായി മുറിക്കുക
2. മല്ലി ഇല - 1 കപ്പ്
3. പുതിന ഇല - 1 കപ്പ്
4. ഇഞ്ചി-  വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
5. കഷ്മീരി മുളക് പൊടി - 3 ടേബിൾ സ്പൂൺ
6. കുരുമുളകുപൊടി - 2 ടീ സ്പൂൺ
7. മഞ്ഞൾപൊടി -1 ടീസ്പൂൺ
8. തക്കാളി സോസ് -2 ടേബിൾ സ്പൂൺ
9. സോയാ സോസ് -1 ടേബിൾ സ്പൂൺ
10. ഉപ്പ്
11. നാരങ്ങ നീര് -1 ടേബിൾ സ്പൂൺ
12. ഒലിവ് എണ്ണ
13. ഉരുളക്കിഴങ്ങ് -4
14. വെളുത്തുള്ളി - 1

തയ്യാറാക്കുന്ന വിധം

രണ്ട് മുതൽ 11 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ചു പേസ്റ്റ് ആക്കുക. ഇനി കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക് ഈ മസാല നന്നായി തേച്ചു പിടിപ്പിച്ച് നാല് മണിക്കൂർ വെയ്ക്കണം. ശേഷം ഓവൻ 180 ഡിഗ്രിയിൽ ചൂടാക്കി ഇടുക. ഇനി ബേക്കിംഗ് ട്രെയിൽ ചിക്കനും വലുതായി നീളത്തിൽ തൊലി കളയാതെ മുറിച്ച ഉരുളക്കിഴങ്ങ്, വെളുത്തുള്ളി അല്ലികൾ (തൊലി കളയാതെ), ഒലീവ് ഓയിൽ എന്നിവ മുകളിൽ തൂവുക. ശേഷം ഇവ 40 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇതോടെ സംഭവം റെഡി. 

Also read: ഉഴുന്ന് വേണ്ട, മാവ് പൊങ്ങാനും വയ്‌ക്കേണ്ട; എളുപ്പത്തില്‍ തയ്യാറാക്കാം ഉള്ളി ദോശ; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios