കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കും ഈ സുഗന്ധവ്യജ്ഞനങ്ങൾ...

കൊളസ്ട്രോളും പ്രമേഹവും ഇന്ന് മിക്കവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ്. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍, ഇവ രണ്ടിനെയും നമ്മുക്ക് നിയന്ത്രിക്കാം.

spices to lower cholesterol and diabetes

കൊളസ്ട്രോളും പ്രമേഹവും ഇന്ന് മിക്കവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ്. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍, ഇവ രണ്ടിനെയും നമ്മുക്ക് നിയന്ത്രിക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ നമ്മുക്ക് പരിചയപ്പെടാം...

ഒന്ന്...

വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്... 

ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. 

മൂന്ന്... 

കറുവപ്പട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിർത്താനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. 

നാല്...

മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. 

അഞ്ച്...

ഇഞ്ചിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും കുതിര്‍ത്ത ഈന്തപ്പഴം കഴിക്കൂ, ഈ രോഗങ്ങളെ അകറ്റാം...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios