റേഷന്‍ അരി കൊണ്ടും ബിരിയാണി; ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ സ്പെഷ്യല്‍ റെസിപ്പി

ബിരിയാണി തയ്യാറാക്കാന്‍ ഇനി ബിരിയാണി അരി ഇല്ലെങ്കിലും കുഴപ്പമില്ല, റേഷന്‍ അരി കൊണ്ടും ബിരിയാണി തയ്യാറാക്കാം. രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

Special Ration rice Biryani recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Special Ration rice Biryani recipe

 

ബിരിയാണി തയ്യാറാക്കാന്‍ ഇനി ബിരിയാണി അരി ഇല്ലെങ്കിലും കുഴപ്പമില്ല, റേഷന്‍ അരി കൊണ്ടും ബിരിയാണി തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

റേഷൻ അരി -1/2 കിലോ 
സവാള -4 എണ്ണം 
പച്ചമുളക് - 2 എണ്ണം 
മഞ്ഞൾ പൊടി -1 സ്പൂൺ 
ഗരം മസാല -2 സ്പൂൺ 
തക്കാളി -2 എണ്ണം 
കുരുമുളക് പൊടി - 2 സ്പൂൺ 
ചിക്കൻ -1 /2 കിലോ 
മല്ലി പൊടി- 4 സ്പൂൺ 
മുളക് പൊടി -2 സ്പൂൺ 
മല്ലിയില - 4 സ്പൂൺ 
ഉപ്പ് -2 സ്പൂൺ 
പട്ട, ഗ്രാമ്പൂ, ഏലയ്ക്ക -100 ഗ്രാം 
നാരങ്ങാ നീര്-2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കാം. ശേഷം മസാല തയ്യാറാക്കുന്നതിനായി ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്ത് കുറച്ച് നെയ്യും സവാളയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം. ഇനി അതിലേയ്ക്ക് തക്കാളി കൂടി ചേർത്തു കൊടുക്കാം. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ചിക്കൻ മസാല/ ബീഫ് മസാല, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. മസാല തയ്യാറാക്കിയതിന് ശേഷം അതിലേക്ക് ചിക്കനോ ബീഫോ ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്  റേഷൻ അരി അതിലേക്ക് ഇട്ടുകൊടുത്തതിന് ശേഷം നാരങ്ങാനീരും ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാവുന്നതാണ്.

Also read: ന്യൂ ഇയര്‍ ആഘോഷിക്കാന്‍ തേങ്ങാപാൽ ചേര്‍ത്ത കിടിലന്‍ ചിക്കന്‍ കറി തയ്യാറാക്കാം; റെസിപ്പി 

 

Latest Videos
Follow Us:
Download App:
  • android
  • ios