ചക്ക കൊണ്ടൊരു വെറെെറ്റി ഐറ്റം ; ഈസി റെസിപ്പി
വീട്ടിൽ ചക്ക ഇരിപ്പുണ്ടോ? എങ്കിൽ കിടിലൻ രുചിയിലൊരു സ്മൂത്തി എളുപ്പം തയ്യാറാക്കിയാലോ?. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചക്ക വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വ്യത്യസ്ത രുചിയിലുള്ള ചക്ക സ്മൂത്തി തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
- ചക്കച്ചുള 12 എണ്ണം
- മിൽക്ക് മെസ്ഡ് അരക്കപ്പ്
- ഫ്രഷ് ക്രിം കാൽ കപ്പ്
- വാനില ഐസ്ക്രീം 2 സ്കൂപ്പ്
- പാല് അരലിറ്റർ
- ടൂട്ടീഫ്രൂട്ടി ആവശ്യത്തിന്
- ക്യാഷൂ, നട്സ് ആവശ്യത്തിന്
- ചക്കച്ചുള അരിഞ്ഞത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കച്ചുള, മിൽക്ക് മെയ്ഡ്, ഫ്രഷ്ക്രിം, പാല് ഒരു സ്കൂപ്പ് ഐസ്ക്രീമും കൂടി നന്നായി അടിച്ചെടുക്കുക. ഇനി സർവ്വ് ചെയ്യാനുള്ള ഗ്ളാസിൽ ആദ്യം ചെറുതായി അരിഞ്ഞ ചക്കച്ചുളയും ടൂട്ടീഫ്രൂട്ടി നട്ട്സ് ഇട്ടു കൊടുക്കുക. അതിലേക്ക് അടിച്ചുവെച്ച ചക്കമികിസ് ഒഴിച്ചു കൊടുക്കുക . മുകളിലായി ഐസ്ക്രീമും ടൂട്ടിഫ്രൂട്ടി ക്യാഷൂ നട്സും ചെറുതായി അരിഞ്ഞ ചക്കച്ചുളയും ചേർത്ത് വിളമ്പുക..
Read more സ്വാദൂറും ഗോതമ്പ്- റവ ഉണ്ണിയപ്പം എളുപ്പത്തില്‍ തയ്യാറാക്കാം; റെസിപ്പി