തേയിലപ്പൊടി ഇല്ലാതെ സ്പെഷ്യല്‍ ജീരകച്ചായ തയ്യാറാക്കാം; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

special and healthy ginger tea recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

special and healthy ginger tea recipe

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ജീരകം. എങ്കില്‍ പിന്നെ ഒരു ഹെല്‍ത്തി ജീരക ചായ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ജീരകം - 1 ടേബിള്‍സ്പൂൺ
ഉലുവ - 1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
പഞ്ചസാര - 1 ടേബിള്‍സ്പൂൺ
വെള്ളം -  2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ജീരകം, ഉലുവ എന്നിവ  ചേർക്കുക. ഇവ നന്നായി പൊട്ടി വരുമ്പോള്‍ പഞ്ചസാര ചേർക്കണം. ചെറുതായി കാരമലാകുമ്പോള്‍ വെള്ളം ചേർക്കുക. ഇനി ഇഞ്ചി അരിഞ്ഞത് കൂടി ഇട്ടുകൊടുക്കാം. തിളച്ചു ചെറുതായിട്ടൊന്ന് വറ്റിവരുമ്പോള്‍ അരിച്ചെടുത്ത് കുടിക്കാം. 

Also read: കാരമൽ മിൽക്ക് ടീ ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios