റാഗി കൊണ്ട് സോഫ്റ്റ് പുട്ട് എളുപ്പം തയ്യാറാക്കാം
വീട്ടിൽ റാഗി ഇരിപ്പുണ്ടോ? എങ്കിൽ ഒന്നും ആലോചിക്കേണ്ട. സോഫ്റ്റ് റാഗി പുട്ട് എളുപ്പം തയ്യാറാക്കാം. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്..
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പ്രഭാതഭക്ഷണത്തിന് ഇനി മുതൽ ഒരു വെറെെറ്റി പുട്ട് തയ്യാറാക്കിയാലോ? രുചികരമായ സോഫ്റ്റ് റാഗി പുട്ട് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- റാഗി 1 കപ്പ് (റാഗി രാത്രിയിൽ വെള്ളത്തിൽ ഇട്ടു ഒന്നു കുതിർതെടുക്കുക )
- ഉപ്പ് ആവശ്യത്തിന്
- വെള്ളം പൊടി നനയ്ക്കാൻ ആവശ്യത്തിന്
- തേങ്ങ അരമുറി
തയ്യാറാക്കുന്ന വിധം
കുതിർത്ത് വച്ചിരിക്കുന്ന റാഗി നന്നായി കഴുകിയതിനു ശേഷം വെള്ളം മാറാൻ ഒരു അരിപ്പയിൽ വയ്ക്കുക. എന്നിട്ടു കുറച്ചു നനവോട് കൂടി മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത റാഗി പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങയും, നനയാൻ ആവശ്യമായ വെള്ളം കൂടെ ചേർത്തു പുട്ടിനു നനക്കുന്നത് പോലെ നനച്ചു പുട്ട് കുറ്റിയിൽ കുറച്ചു തേങ്ങ അതിന് ശേഷം റാഗി പൊടി പിന്നെയും തേങ്ങ എന്നാ രീതിയിൽ വച്ച് ആവിയിൽ പുഴുങ്ങി എടുത്താൽ നല്ല അടിപൊളി ഹെൽത്തി പ്രാതൽ റെഡി.
നാടന്‍ ബീഫ് കാന്താരി പെരട്ട് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി