പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്
അരി പത്തിരി വീട്ടിൽ തന്നെ തയ്യാറാക്കാം. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മലബാർ ഭാഗത്തെ പ്രധാനപ്പെട്ട വിഭവമാണ് പത്തിരി. വളരെ എളുപ്പവും രുചികരവുമായി തന്നെ പത്തിരി ഇനി മുതൽ ഉണ്ടാക്കാവുന്നതാണ്.
വേണ്ട ചേരുവകൾ
- അരി പൊടി 500 ഗ്രാം
- വെള്ളം 4 ഗ്ലാസ്സ്
- ഉപ്പ് 1 സ്പൂൺ
- എണ്ണ 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ഉപ്പും എണ്ണയും ചേർക്കുക. ശേഷം നന്നായി തിളക്കുമ്പോൾ അതിലേക്ക് അരി പൊടി ചേർത്തു നന്നായി വേവിച്ചു കുറുക്കി എടുക്കുക. നല്ലപോലെ കയ്യിൽ ഒട്ടാത്ത പാകം ആയി കഴിഞ്ഞാൽ ചെറിയ ഉരുളകൾ ആക്കി പരത്തി ദോശ കല്ലിൽ വച്ചു ചുട്ട് എടുക്കുക. രുചികരമായ അരി പത്തിരി തയ്യാർ...
തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി