സോഫ്റ്റ് ബ്രെഡ് ബജി തയ്യാറാക്കാം
ബ്രെഡ് കൊണ്ട് ഒരു വെറെെറ്റി ബജി ഉണ്ടായിക്കാലോ? ധരണ്യ ചന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വീട്ടിൽ എപ്പോഴുമുള്ള ഒന്നാണ് ബ്രെഡ്. ചായയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ബ്രെഡ് ബജി തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ...
- ബ്രെഡ് 5 എണ്ണം
- മെെദ മാവ് 2 കപ്പ്
- സോഡാ പൊടി 1 നുള്ള്
- മഞ്ഞൾ പൊടി അരസ്പൂൺ
- പഞ്ചസാര ആവശ്യത്തിന്
- എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മെെദ, സോഡ പൊടി, മഞ്ഞൾ, പഞ്ചസാര എന്നിവ അൽപം വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ബ്രെഡ് രണ്ട് പീസായി മുറിച്ച് മാറ്റിവയ്ക്കുക. ശേഷം മുറിച്ച് വച്ച ബ്രെഡ് മാവിൽ മുക്കിയ ശേഷം എണ്ണയിൽ വറുത്തെടുക്കുക. തക്കാളി സോസിനൊപ്പം കഴിക്കാവുന്നതാണ്. ബ്രെഡ് ബജി തയ്യാർ.
രാവിലെ കഴിക്കാം നല്ല സോഫ്റ്റ് ബ്രെഡ് ദോശ; ഈസി റെസിപ്പി