ഊർജ്ജം ലഭിക്കാനായി കോഫിക്ക് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...
കോഫിയിലെ കഫൈനിനോടുള്ള ആസക്തി ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഇക്കൂട്ടര്‍ക്ക് നല്ലത്.
ഉന്മേഷവും ഊർജ്ജവും ലഭിക്കാനായി പലരും കോഫി കുടിക്കാറുണ്ട്. രാവിലെ ഒരു കപ്പ് കാപ്പി ഇല്ലാതെ പലര്‍ക്കും പറ്റില്ല. എന്നാല്‍ കോഫിയിലെ കഫൈനിനോടുള്ള ആസക്തി ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഇക്കൂട്ടര്‍ക്ക് നല്ലത്. ആവശ്യത്തിന് ഊർജ്ജം ലഭിക്കാനായി കോഫിക്ക് പകരം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
നട്സും സീഡുകളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും പ്രോട്ടീനും ഫാറ്റി ആസിഡും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്സുകളും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും ഊർജ്ജം ലഭിക്കാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും.
രണ്ട്...
വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ബനാന കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
മൂന്ന്...
ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാന്‍ സഹായിക്കും.
നാല്...
ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവ എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും.
അഞ്ച്...
മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ മൂന്ന് തരം പാലുകള്‍...