Soup Recipe : തണുപ്പുള്ള അന്തരീക്ഷത്തിന് കിടിലനൊരു സൂപ്പ്; മിനുറ്റുകള്‍ കൊണ്ട് തയ്യാറാക്കാം
മഴക്കാലത്തെ, തണുത്ത അന്തരീക്ഷത്തിന് എന്തുകൊണ്ടും അനുയോജ്യമായൊരു വിഭവമാണ് സൂപ്പ്. സൂപ്പുകള്‍ വ്യത്യസ്തമായ രീതിയില്‍ വ്യത്യസ്തമായ ചേരുവകള്‍ കൊണ്ട് തയ്യാറാക്കാവുന്നതാണ്. ഇവിടെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ക്ലിയര്‍ മഷ്റൂം സൂപ്പ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്.
മഴക്കാലമായാല്‍ പിന്നെ ഭക്ഷണത്തിന് പതിവിലധികം 'ഡിമാൻഡ്' ആണ്. ഇഷ്ടഭക്ഷണങ്ങളെല്ലാം നല്ല ചൂടോടെ കിട്ടിയാല്‍ അത്രയും സന്തോഷം, അല്ലേ? രാത്രിയിലാണെങ്കില്‍ പോലും ചൂടോടെ തന്നെ കഴിക്കുന്നതാണ് ( Monsoon Diet ) മഴക്കാലത്ത് നല്ലത്.
ഇങ്ങനെ മഴക്കാലത്തെ, തണുത്ത അന്തരീക്ഷത്തിന് എന്തുകൊണ്ടും അനുയോജ്യമായൊരു ( Monsoon Diet ) വിഭവമാണ് സൂപ്പ്. സൂപ്പുകള്‍ വ്യത്യസ്തമായ രീതിയില്‍ വ്യത്യസ്തമായ ചേരുവകള്‍ കൊണ്ട് ( Soup Recipe ) തയ്യാറാക്കാവുന്നതാണ്. ഇവിടെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ക്ലിയര്‍ മഷ്റൂം സൂപ്പ് റെസിപിയാണിനി ( Soup Recipe ) പങ്കുവയ്ക്കുന്നത്.
മഷ്റൂം അഥവാ കൂണ്‍ ഇപ്പോള്‍ മിക്കയിടങ്ങളിലും കടകളില്‍ വാങ്ങിക്കാൻ കിട്ടും. ഇതിനൊപ്പം എപ്പോഴും ലഭ്യമായിട്ടുള്ള ചില ചേരുവകള്‍ കൂടിയാണിതിന് ആവശ്യമായിട്ടുള്ളത്. സ്പ്രിംഗ് ഓനിയൻ, ഇഞ്ചി, വെളുത്തുള്ളി, സോയ സോസ്, വിനിഗര്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവയാണ് ആവശ്യമുള്ള മറ്റ് ചേരുവകള്‍.
ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. അതുപോലെവളരെ കുറച്ച് സമയമേ ഇതിന് വേണ്ടതുള്ളൂ. എങ്ങനെയാണ് സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആദ്യം ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി മുറിച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക. ഇതൊന്ന് വഴറ്റിയ ശേഷം ചെറുതാക്കിയ മഷ്റൂമും സ്പ്രിംഗ് ഓനിയനും കൂടി ചേര്‍ക്കുക. എല്ലാം നന്നായി വഴറ്റിയെടുക്കുക. ശേഷം ആവശ്യമായത്ര വെള്ളമൊഴിക്കാം.
വെള്ളമൊഴിച്ച ശേഷം അല്‍പസമയം തീ കുറച്ചുവച്ച് വേവിക്കാം. ഇഷ്ടമുള്ളത്ര കുറുകാൻ വയ്ക്കാം. ഇനി ഇതിലേക്ക് അല്‍പം സോയ സോസ്, വിനിഗര്‍, ഉപ്പ് എന്നിവ ചേര്‍ക്കാം. ചൂടോടെ സര്‍വ് ചെയ്യുമ്പോള്‍ ആവശ്യത്തിന് കുരുമുളകുപൊടി കൂടി ചേര്‍ക്കാം.
Also Read:- മഴക്കാല വൈകുന്നേരത്തിന് അനുയോജ്യമായ ഒരു ഈസി സ്നാക്ക് തയ്യാറാക്കാം