Kitchen Hacks : ഉരുളക്കിഴങ്ങിന്‍റെ തൊലി കളയാൻ ഇതാ ഒരെളുപ്പവഴി; വീഡിയോ
നമ്മള്‍ ഭൂരിഭാഗം സമയത്തും ആശ്രയിക്കുന്നൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്‍റെയും തൊലി കളയാനിരിക്കുകയെന്നതും അധികപേര്‍ക്കും ഇഷ്ടമല്ല
അടുക്കളജോലികളില്‍ തന്നെ ഏറ്റവും വിരസമായ ഒന്നാണ് പച്ചക്കറികളും പഴങ്ങളുമെല്ലാം വൃത്തിയായി തൊലി ( Vegetable Peeling ) കളഞ്ഞ് മുറിച്ചെടുക്കുന്ന ജോലി. മിക്കവര്‍ക്കും ഇത് ചെയ്യാൻ മടിയാണെന്നതാണ് സത്യം. പലരും ജോലിഭാരം കുറയ്ക്കാൻ സമയമുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നേരത്തെ ചെയ്തുവയ്ക്കും.
എങ്കിലും പെട്ടെന്ന് അടുക്കളയില്‍ കയറി പാചകം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ഈ ജോലികള്‍ ഒരു ഭാരം തന്നെയാണ്. നമ്മള്‍ ഭൂരിഭാഗം സമയത്തും ആശ്രയിക്കുന്നൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്‍റെയും തൊലി കളയാനിരിക്കുകയെന്നതും ( Vegetable Peeling ) അധികപേര്‍ക്കും ഇഷ്ടമല്ല.
എന്നാല്‍ ഉരുളക്കിഴങ്ങിന്‍റെ തൊലി എളുപ്പത്തില്‍ കളയാനൊരു മാര്‍ഗം നിര്‍ദേശിക്കുകയാണ് ( Kitchen Hacks ) പ്രമുഖ ഷെഫ് പങ്കജ് ബദൗരിയ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇവര്‍ ഈ പൊടിക്കൈ ( Kitchen Hacks ) പങ്കുവയ്ക്കുന്നത്.
ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഇടും മുമ്പ് തന്നെ അതിന്‍റെ നടുഭാഗത്തായി വട്ടത്തില്‍ കത്തി വച്ച് അല്‍പം താഴ്ത്തി വരഞ്ഞുകൊടുക്കണം. ഇതിന് ശേഷം ഇത് വേവിക്കാന്‍ വയ്ക്കാം. വെന്തുകഴിയുമ്പോള്‍ നമ്മള്‍ നേരത്തെ വരഞ്ഞുവച്ചിരിക്കുന്ന ഭാഗം കുറെക്കൂടി വ്യക്തമായ രീതിയില്‍ വന്നിട്ടുണ്ടാകും. ചൂടൊന്ന് അല്‍പം ആറിയാല്‍, ഈ വരഞ്ഞുവച്ച ഭാഗത്തുനിന്ന് തൊലി സിമ്പിളായി ഊരിയെടുക്കാൻ സാധിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി വീഡിയോ കാണൂ...
അടുക്കളകാര്യങ്ങളുമായും പാചകവുമായും ബന്ധപ്പെട്ട പല പൊടിക്കൈകളും ഇത്തരത്തില്‍ പങ്കജ് ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിത്യജീവിതത്തില്‍ ഏറെ സഹായകമാകുന്നതാണ് ഇവയില്‍ മിക്ക വീഡിയോകളും.
Also Read:- എത്ര ഒരുക്കിയാലും ഫ്രിഡ്ജ് 'മാനേജ്' ചെയ്യാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്സ്