'സ്കിൻ' തിളക്കമുള്ളതാക്കാൻ കഴിക്കാം ഈ 'ഗ്രീൻ' ജ്യൂസ്

ചര്‍മ്മ പരിപാലനം എന്ന് കേള്‍ക്കുമ്പോള്‍ കുറെയധികം കെമിക്കല്‍ ഉത്പന്നങ്ങളുപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നതിനെക്കാള്‍ മുമ്പേ ആദ്യം പരിഗണിക്കേണ്ടത് ഡയറ്റാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്.

simple green juice recipe for glowing skin

ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമായിരിക്കണമെന്ന് ( Skin Glow ) ആഗ്രഹിക്കാത്തവരായി ആരുണ്ട്! പ്രായ-ലിംഗ ഭേദമെന്യേ ഏവരും നല്ല 'സ്കിൻ' ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചര്‍മ്മം ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍  അതിനെ കൃത്യമായി ( Skin Routine ) പരിപാലിക്കേണ്ടതുണ്ട്.

ചര്‍മ്മ പരിപാലനം ( Skin Routine )  എന്ന് കേള്‍ക്കുമ്പോള്‍ കുറെയധികം കെമിക്കല്‍ ഉത്പന്നങ്ങളുപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നതിനെക്കാള്‍ മുമ്പേ ആദ്യം പരിഗണിക്കേണ്ടത് ഡയറ്റാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്. 

നാം എന്ത് കഴിക്കുന്നു എന്നത് ചര്‍മ്മത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹെര്‍ബല്‍ ചായകള്‍, നട്ട്സ്, സീഡ്സ്, പഴച്ചാറുകള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നവയാണ്. 

ഇനി 'സ്കിൻ' തിളക്കമുള്ളതാക്കാൻ ( Skin Glow ) സഹായിക്കുന്നൊരു 'ഗ്രീന്‍' ജ്യൂസിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പച്ച അഥവാ, പ്രകൃതിയോട് ഇണങ്ങിയുള്ള ചേരുവകളാണ് ഇതിന് വേണ്ടിവരുന്നത്. 

ചീരയാണ് ഇതിലെ പ്രധാന ചേരുവ. ചീരയ്ക്ക് പുറമെ ഗ്രീന്‍ ആപ്പിള്‍, സെലറി, ചെറുനാരങ്ങ, കക്കിരി എന്നിവയാണ് ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായി വരുന്നത്. ചീര നന്നായി കഴുകി അല്‍പനേരം ഊറ്റാൻ വയ്ക്കണം. ശേഷം ചീരയും ആപ്പിളും സെലറിയും കക്കിരിയും ചേര്‍ത്ത് മിക്സിയിലടിച്ച് ജ്യൂസാക്കി എടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ക്കുക. 'സ്കിൻ' തിളക്കമുള്ളതാക്കാൻ പതിവായി കഴിക്കാവുന്ന 'ഗ്രീൻ' ജ്യൂസ് റെഡി.

ഓര്‍ക്കുക ഇത് തയ്യാറാക്കിയ ശേഷം അധികനേരം മാറ്റിവയ്ക്കരുത്. അങ്ങനെയെങ്കില്‍ പുളിപ്പ് വരാൻ സാധ്യതയുണ്ട്. തയ്യാറാക്കിയ ഉടൻ തന്നെ ഇത് കഴിക്കുന്നതാണ് ഉചിതം. 

Also Read:- കാഴ്ചയില്‍ പ്രായം കുറയ്ക്കാം; നിത്യവും ചെയ്യേണ്ട ചില കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios