തനി നാടൻ തേങ്ങ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി
ഒരു ഹെൽത്തി ആന്‍റ് ടേസ്റ്റിയായിട്ടുള്ള ചമ്മന്തി തയ്യാറാക്കിയാലോ? പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മിക്കവാറും ദിവസങ്ങളിൽ എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒന്നാണ് ചമ്മന്തി. അത്തരത്തില്‍ എല്ലാവർക്കും അറിയുന്ന ഒരു ഹെൽത്തി ആന്‍റ് ടേസ്റ്റിയായിട്ടുള്ള ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
തേങ്ങ -1 കപ്പ്
ഇഞ്ചി -1 സ്പൂൺ
പച്ചമുളക് -2 എണ്ണം
ഉപ്പ് -1 സ്പൂൺ
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില -1 തണ്ട്
തുവര പരിപ്പ്.-1 സ്പൂൺ
ഉഴുന്ന് പരിപ്പ് -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ ഇട്ടുകൊടുത്തതിനുശേഷം അതിലേയ്ക്ക് പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇനി അതിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഒരു പാൻ വച്ചു ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് ചുവന്ന മുളകും കടുകും കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഇനി അതിലേയ്ക്ക് തുവര പരിപ്പും ഉഴുന്നു പരിപ്പും ചേർത്ത് നല്ലതുപോലെ വറുത്ത് ഈ ഒരു ചമ്മന്തിയിലേക്ക് ഒഴിച്ചുകൊടുക്കുക. ഇതോടെ വെള്ള ചമ്മന്തി റെഡി.
Also read: കുട്ടികളിലെ അപ്പെന്‍ഡിസൈറ്റിസ്; ഒരിക്കലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്