നാവിൽ കൊതി നിറയ്ക്കും ചിക്കൻ റോസ്റ്റ് ; റെസിപ്പി
ചിക്കൻ റോസ്റ്റ് ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. ഷിബി ആരിഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചിക്കൻ റോസ്റ്റ് ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.
വേണ്ട ചേരുവകൾ
(1) ചിക്കൻ 1/2 കിലോ
കാശ്മീരി മുളക്പൊടി 1 സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
(2) വെളിച്ചെണ്ണ 3 സ്പൂൺ
കടുക് 1/2 സ്പൂൺ
തേങ്ങ കൊത്തിയത് കുറച്ച് (optional)
(3) വെളുത്തുളളി ചതച്ചത് 1-1/2 സ്പൂൺ
ഇഞ്ചി ചതച്ചത് 1 സ്പൂൺ
പച്ച മുളക് 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
(4) സവാള അരിഞ്ഞത് 3 എണ്ണം
മല്ലി, കുരുമുളക് 1 ടീസ്പൂൺ വീതം എടുത്ത് കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് വറുത്ത് പൊടിച്ച് എടുത്തത്
ഗരം മസാല 1 സ്പൂൺ
ചതച്ച മുളക് 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒന്നാമത്തെ ചേരുവ എല്ലാം കൂടി കുറച്ച് സമയം മാരിനേറ്റ് ചെയ്ത് വയ്ക്കുക . ഇനി രണ്ടാമത്തെ ചേരുവയായ വെളിച്ചെണ്ണ പാനിൽ ഒഴിച്ച് കടുകിട്ട് പൊട്ടിച്ച് തേങ്ങ കൊത്തു ഇട്ട് മൂന്നാമത്തെ ചേരുവകൾ ചേർത്ത് വഴറ്റി മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് പകുതി വേവ് ആകുമ്പോൾ നാലാമത്തെ ചേരുവകൾ ചേർത്ത് വെള്ളം ഒഴിക്കാതെ ഗ്യാസിന്റെ ഫ്ലയിം കുറച്ചിട്ട് ഇളക്കി വേവിച്ച് റോസ്റ്റ് ആക്കി എടുക്കുക.
കിടിലന്‍ ടേസ്റ്റില്‍ ചിക്കൻ സൂപ്പ് തയ്യാറാക്കാം ഈസിയായി; റെസിപ്പി