'പാചകത്തോടുള്ള ഇഷ്ടം തീര്‍ന്നു';കാരണം പങ്കുവച്ച് ശ്രുതി ഹാസന്‍

ഭക്ഷണത്തോടും പാചകത്തോടും ഒരുപോലെ താല്‍പര്യം കാണിക്കുന്നൊരാളാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്‍. ശ്രുതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് ഇതിന് തെളിവ്.

shruti haasan says that her love for cooking has died

ഭക്ഷണത്തോട് ഏറെ താല്‍പര്യമുള്ളവരാണെങ്കില്‍ അവര്‍ക്ക് പാചകത്തോടും താല്‍പര്യമുണ്ടാകാനുള്ള ( Cooking Video ) സാധ്യതകളേറെയാണ്. അത്തരത്തില്‍ ഭക്ഷണത്തോടും പാചകത്തോടും ഒരുപോലെ താല്‍പര്യം കാണിക്കുന്നൊരാളാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്‍ ( shruti haasan ). 

ശ്രുതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് ഇതിന് തെളിവ്. എത്ര സ്റ്റോറികള്‍ പങ്കുവച്ചാലും അതില്‍ ഒന്നെങ്കിലും ഭക്ഷണവുമായി ബന്ധമുള്ളത് ശ്രുതി ഉള്‍പ്പെടുത്താറുണ്ട്. തന്‍റെ ഭക്ഷണപ്രേമവും പാചകപരീക്ഷണങ്ങളുമെല്ലാം ശ്രുതി ഇത്തരത്തില്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം ശ്രുതി ( shruti haasan ) ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചൊരു വീഡിയോ ( Cooking Video ) ശ്രുതിയുടെ ഇതുവരെയുള്ള താല്‍പര്യങ്ങള്‍ക്കെല്ലാം വിപരീതമായതായിരുന്നു. തനിക്ക് പാചകത്തോടുള്ള ഇഷ്ടമൊക്കെ തീര്‍ന്നു എന്നായിരുന്നു മടുപ്പ് പ്രകടിപ്പിച്ചുകൊണ്ട് ശ്രുതി വീഡിയോയില്‍ പറഞ്ഞത്. 

അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കൂണ്‍ ചേര്‍ത്ത പാസ്തയോ മറ്റോ ആണ് ശ്രുതി പാകം ചെയ്യുന്നത്. ഇടയ്ക്ക് കൈകൊണ്ട് മുഖം ഒപ്പുന്നതും കാണാം. 

കനത്ത ചൂട് സഹിക്കാന്‍ വയ്യാത്ത കാരണമാണ് പാചകത്തിനോടുള്ള ഇഷ്ടം പോകുന്നതായി ശ്രുതി പറയുന്നത്. ഇത് തനിക്ക് മാത്രമുള്ള പ്രശ്നമാണോ അതോ പൊതുവേ പാചകം ചെയ്യുന്ന എല്ലാവരും ഇത് നേരിടുന്നുണ്ടോ എന്നെല്ലാം താരം വീഡിയോയില്‍ ചോദിക്കുന്നുണ്ട്. 

shruti haasan says that her love for cooking has died

ചൂടുകാലത്ത് അടുക്കളയില്‍ ഏറെ സമയം ചെലവിടുകയെന്നത് പ്രയാസകരമായ ജോലി തന്നെയാണ്. അവരവരുടെ സൗകര്യത്തിന് അനുസരിച്ച് താല്‍പര്യപൂര്‍വം ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കുന്നവരെയല്ല, മറിച്ച് നിര്‍ബന്ധിതമായി എല്ലാ നേരവും അടുക്കളയില്‍ കയറി എല്ലാവര്‍ക്കും വേണ്ടി പാചകം ചെയ്യുന്നവരെയാണ് ഏറെയും ഇത് ബാധിക്കുക. 

നിര്‍ജലീകരണം മുതല്‍ പല ആരോഗ്യപ്രശ്നങ്ങളിലേക്കും ചൂടുള്ള ചുറ്റുപാടില്‍ ഏറെ നേരം ചെലവിടുന്നത് നയിച്ചേക്കാം. നിലവില്‍ കായികമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രാജ്യത്ത് പലയിടങ്ങളിലും ഉച്ചക്ക് അധികസമയം വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതോടെയാണ് ഈ തീരുമാനം വന്നത്. എന്നാല്‍ ഈ പരിഗണന പലപ്പോഴും വീടുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കാറില്ല എന്നതാണ് സത്യം. എന്തായാലും ചൂടുകാലത്ത് അടുക്കളയില്‍ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായി ശ്രുതി പങ്കുവച്ച വീഡിയോ. 

Also Read:- ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Latest Videos
Follow Us:
Download App:
  • android
  • ios