Asianet News MalayalamAsianet News Malayalam

വെറും വയറ്റില്‍ പേരയ്ക്ക കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

പ്രമേഹം മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരെ നിയന്ത്രിക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. എന്നാല്‍ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണോ? 

should you eat or avoid guava on an empty stomach
Author
First Published Oct 7, 2024, 11:03 AM IST | Last Updated Oct 7, 2024, 12:03 PM IST

വിറ്റാമിന്‍ എ, സി, ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയേൺ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. പ്രമേഹം മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരെ നിയന്ത്രിക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. എന്നാല്‍ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണോ? 

ദഹന പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ രാവിലെ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതല്ല. ഇവ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ പേരയ്ക്ക വെറും വയറ്റില്‍ കഴിക്കാതിരിക്കുക. 

പേരയ്ക്കയുടെ ഗുണങ്ങള്‍: 

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. പേരയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാന്‍ നല്ലതാണ്.  ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. അതിനാല്‍ പതിവായി പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. 

നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios