ശീമ ചക്ക കൊണ്ട് രുചികരമായ വട തയ്യാറാക്കാം; ഈസി റെസിപ്പി

ശീമ ചക്ക കൊണ്ട് പല വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഒരു വട ആയാലോ? ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

sheema chakka vada easy recipe by aasha rajanarayanan

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

sheema chakka vada easy recipe by aasha rajanarayanan

 

ശീമ ചക്ക കൊണ്ട് പല വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ ശീമ ചക്ക കൊണ്ട് നല്ല രുചികരമായ വട തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

ശീമ ചക്ക -1/2 കിലോ
ചുവന്ന മുളക്- 5 എണ്ണം 
ജീരകം- 1 സ്പൂൺ 
ഇഞ്ചി - 2 സ്പൂൺ 
പച്ചമുളക് - 2 എണ്ണം 
കറിവേപ്പില - 2 തണ്ട് 
മൈദ - 2 സ്പൂൺ 
ഉപ്പ് - 1 സ്പൂൺ 
റവ - 2 സ്പൂൺ
എണ്ണ - 1/2 ലിറ്റർ

തയ്യാറാക്കുന്ന വിധം

ശീമ ചക്ക തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു കുക്കറിൽ വേവിച്ച് എടുക്കുക. ശേഷം മിക്സിയിൽ നന്നായി അരച്ചു എടുക്കുക. അതിലേയ്ക്ക് ചുവന്ന മുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചു ചേർക്കുക. ശേഷം മൈദ, റവ, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് കുഴച്ചു വടയുടെ രൂപത്തിൽ ആക്കി എണ്ണയിൽ വറുത്തു കോരുക. വളരെ രുചികരമായ മൊരിഞ്ഞ വട റെഡി.

youtubevideo 

Also read: ചെമ്മീൻ സ്പ്രിംഗ് റോൾ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

 


 

Latest Videos
Follow Us:
Download App:
  • android
  • ios