Shashi Tharoor Tweet : പ്ലാസ്റ്റിക്കിന് പകരം തവിട് കൊണ്ടുള്ള പാത്രങ്ങൾ; വീഡിയോ പങ്കുവച്ച് ശശി തരൂർ

തവിടിൽ നിന്നുണ്ടാക്കുന്ന പ്രകൃതിസൗഹാർദമായ കണ്ടെയ്നറുകളെക്കുറിച്ചാണ് തരൂരിന്റെ പുത്തന്‍ പോസ്റ്റ്. പ്ലാസ്റ്റിക്കിന് പകരം തവിട് കൊണ്ടുള്ള പാത്രങ്ങളെ ആണ് തരൂര്‍ പങ്കുവച്ച വീഡിയോയില്‍ കാണുന്നത്. 

Shashi Tharoor video promoting food containers made out of rice bran

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവുംവലിയ വിപത്താണ് പ്ലാസ്റ്റിക് (Plastic) മലിനീകരണം. നിയമങ്ങൾവഴി പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടായെങ്കിലും ഫലത്തിൽ അത് പ്രാവർത്തികമായോ എന്നകാര്യത്തില്‍ ഇപ്പോഴും സംശയമാണ്. ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങളെ ഇനിയും നമ്മൾ ഗൗരവമായി എടുത്തില്ലെങ്കിൽ പ്രശ്നം ഗുരുതരമാകും. ഇക്കാര്യത്തില്‍ ജാഗ്രതരാകണം എന്ന സന്ദേശമാണ് കോൺ​ഗ്രസ് എംപി ശശി തരൂരിന്‍റെ (Shashi Tharoor) പുതിയ ട്വീറ്റ് (tweet) സൂചിപ്പിക്കുന്നത്. 

തവിടിൽ നിന്നുണ്ടാക്കുന്ന പ്രകൃതിസൗഹാർദമായ കണ്ടെയ്നറുകളെക്കുറിച്ചാണ് തരൂരിന്റെ പുത്തന്‍ പോസ്റ്റ്. പ്ലാസ്റ്റിക്കിന് പകരം തവിട് കൊണ്ടുള്ള പാത്രങ്ങളെ ആണ് തരൂര്‍ പങ്കുവച്ച വീഡിയോയില്‍ കാണുന്നത്. മണ്ണിൽ ലയിക്കുന്നവയാണ് തവിട് കൊണ്ടുള്ള ഈ പാത്രങ്ങള്‍. 

തമിഴ്നാട്ടിലെ പരിസ്ഥിതി, കാലാവസ്ഥാ, വനം വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയാ സാഹു പങ്കുവച്ച ട്വീറ്റാണ് തരൂർ റീട്വീറ്റ് ചെയ്തത്. പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരമായി എങ്ങനെ തവിടുകൊണ്ട് ഉണ്ടാക്കിയ കപ്പുകളും ​ഗ്ലാസുകളും പാത്രങ്ങളുമൊക്കെ ഉപയോഗിക്കാമെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല രാജ്യത്തെമ്പാടും ഇത് ബാധകമാക്കണം എന്നു പറഞ്ഞാണ് തരൂർ വീഡിയോ പങ്കുവച്ചത്. 

 

 

 

Also Read: കുറച്ച് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ പാൻ കേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios