രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ...
രാത്രി ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും സ്നാക്ക്സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ഇവ ഉറക്കത്തെയും തടസപ്പെടുത്താം.
രാത്രി ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും സ്നാക്ക്സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് സ്നാക്ക്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ഇവ ഉറക്കത്തെയും തടസപ്പെടുത്താം. ഇത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി തൈര് കഴിക്കുന്നത് ചിലരില്‍ ചുമയ്ക്ക് കാരണമാകും. അത്തരക്കാര്‍ രാത്രി തൈര് കഴിക്കുന്നത് ഒഴിവാക്കുക.
രണ്ട്...
കാര്‍ബൈഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹിക്കാന്‍ സമയമെടുക്കും. ശരീരഭാരം കൂടാനും ഇവ കാരണമാകും.
മൂന്ന്...
അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ഉയര്‍ന്ന കൊഴുപ്പ് ഉറക്കത്തെ തടസപ്പെടുത്തും. കൂടാതെ അമിത വണ്ണത്തിനും കാരണമാകും. അതിനാല്‍ ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം.
നാല്...
നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കരുത്. അല്ലെങ്കില്‍, ഉറക്കത്തിന് നാല് മണിക്കൂര്‍ മുമ്പ് കഴിക്കുക. കാരണം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം.
അഞ്ച്...
വലിയ അളവില്‍ കഫൈന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
ആറ്...
രാത്രിയില്‍ ഐസ്ക്രീം കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ ശീലവും ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്താം.
ഏഴ്...
രാത്രി ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം.
എട്ട്...
രാത്രി മൈദ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തെ തടസപ്പെടുത്താം. അതിനാല്‍ ഇവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഈ ഒരൊറ്റ ഫ്രൂട്ട് കഴിക്കൂ; അറിയാം ഗുണങ്ങള്‍...