Viral Video : ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി റോബോട്ട്‌; വീഡിയോ

ബെയ്ജിങ്ങിലെ ഒരു ഹോട്ടലില്‍ തങ്ങുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന റോബോട്ടിന്റെ വീഡിയോ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Robots Deliver Food For Winter Olympics Participants

ശീതകാല ഒളിംപിക്‌സില്‍ (Winter Olympics) പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണം (food) മുറിയില്‍ എത്തിച്ചുനല്‍കുന്ന റോബോട്ടിന്റെ (Robot) വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നും ആളുകള്‍  ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാല്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ രോഗവ്യാപനസാധ്യത കുറയ്ക്കുന്നതിനും കൂടി റോബോട്ടിനെ ഉപയോഗിച്ചുള്ള ഭക്ഷണവിതരണം സഹായിക്കുമെന്ന് സംഘാടകര്‍ കരുതുന്നു. ബെയ്ജിങ്ങിലെ ഒരു ഹോട്ടലില്‍ തങ്ങുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന റോബോട്ടിന്റെ വീഡിയോ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

 

അതിഥിയുടെ മുറിയുടെ വാതിലിന് സമീപം റോബോട്ട് എത്തിക്കഴിയുമ്പോള്‍ ഒരു പിന്‍കോഡ് അടിച്ചുനല്‍കണം. അതിനുശേഷം ഭക്ഷണം എന്താണെന്ന് റോബോട്ട് പറയും. അതിഥി ഭക്ഷണം എടുത്തുകഴിയുമ്പോള്‍ ഭക്ഷണം വെച്ച ക്യാബിന്‍ അടച്ച് റോബോട്ട് മുമ്പോട്ട് നീങ്ങുമെന്ന് വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

Also Read: ദോശയും ഇഡ്ഡലിയും വില്‍ക്കുന്ന 63കാരി; വീഡിയോ കണ്ടത് 50 ലക്ഷം പേര്‍

Latest Videos
Follow Us:
Download App:
  • android
  • ios