ഉച്ചയ്ക്ക് ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം...

കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. അതിനാല്‍ തന്നെ ചോറ് അമിതമായി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. 

rice substitutes to avoid these health conditions

മൂന്ന് നേരവും ചോറ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്.  അതിനാല്‍ തന്നെ ചോറ് അമിതമായി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. ചോറ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. 

ഉച്ചയ്ക്ക് ചോറിന് പകരം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. അത്തരത്തില്‍ ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ബാര്‍ലിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. ഫൈബര്‍ അടങ്ങിയ ഇവ പെട്ടെന്ന് വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്...

ബ്രൌണ്‍ റൈസ് അഥവാ ചുവന്ന അരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം. 

നാല്...

ഉപ്പുമാവ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായതും ഫാറ്റ് കുറഞ്ഞതുമായ ഉപ്പുമാവ് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തണുപ്പുകാലത്ത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

youtubevide

Latest Videos
Follow Us:
Download App:
  • android
  • ios