പച്ച പുളി കൊണ്ടൊരു അടിപൊളി ചമ്മന്തി; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
പച്ച പുളിയുടെ രുചി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി. വിറ്റാമിന്‍ സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയൊക്കെ പുളിയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പിന്നെ രുചിയൂറും പുളി കൊണ്ടൊരു അടിപൊളി ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പച്ചപ്പുളി- വലുത് ഒരെണ്ണം
തേങ്ങ ചിരവിയത്- കാൽ കപ്പ്
പച്ചമുളക്- 4-5 എണ്ണം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയായി കഴുകി ഞെട്ടും നാരും കളഞ്ഞ് ചെറുതായി മുറിച്ച പച്ചപ്പുളിയും ബാക്കി ചേരുവകളും ചേർത്ത് ആവശ്യമെങ്കിൽ മാത്രം വെള്ളം തളിച്ച് മയത്തിൽ അരച്ചെടുക്കുക. ഇതോടെ ചോറിന്റേയും കഞ്ഞിയുടേയും കൂടെ കഴിക്കാൻ പറ്റിയ നാടൻ പച്ച പുളി ചമ്മന്തി റെഡിയായി.
Also read: കിടിലൻ രുചിയിൽ ഹെല്‍ത്തി ഇഞ്ചി ചമ്മന്തി; റെസിപ്പി