രാത്രി ബാക്കിയുള്ള ചോറ് വച്ച് രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം...

ചിലപ്പോഴെങ്കിലും പക്ഷേ ബാക്കിയാകുന്ന ചോറ് കളയേണ്ട അവസ്ഥയും വരാം. എന്നാല്‍ രാത്രിയില്‍ ബാക്കിയാകുന്ന ചോറ് വെറുതെ കളയുകയോ ഇഷ്ടമില്ലാതെ രാവിലെയോ ഉച്ചയ്ക്കോ കഴിക്കുന്നതിന് പകരം അതുവച്ച് തന്നെ നല്ല രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായാലോ?

recipe of a tasty breakfast that can make with leftover rice

അത്താഴത്തിന് ചോറ് കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും പലപ്പോഴും ചോറ് രാത്രിയില്‍ ബാക്കി വരാം. ഇങ്ങനെ ബാക്കി വരുന്ന ചോറ് അധികപേരും രാവിലെയോ അടുത്ത ദിവസം ഉച്ചയ്ക്കോ ചൂടാക്കിയോ വീണ്ടും തിളപ്പിച്ചോ എല്ലാം കഴിക്കുകയായിരിക്കും പതിവ്.

ചിലപ്പോഴെങ്കിലും പക്ഷേ ബാക്കിയാകുന്ന ചോറ് കളയേണ്ട അവസ്ഥയും വരാം. എന്നാല്‍ രാത്രിയില്‍ ബാക്കിയാകുന്ന ചോറ് വെറുതെ കളയുകയോ ഇഷ്ടമില്ലാതെ രാവിലെയോ ഉച്ചയ്ക്കോ കഴിക്കുന്നതിന് പകരം അതുവച്ച് തന്നെ നല്ല രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായാലോ?

ചോറ് വച്ച് തയ്യാറാക്കുന്ന പലഹാരമാണെങ്കില്‍ അത് കുട്ടികള്‍ ഇഷ്ടപ്പെടില്ല, അല്ലെങ്കില്‍ കഴിക്കാൻ പ്രത്യേകിച്ച് രുചി കാണില്ലെന്നൊന്നുമുള്ള പേടി വേണ്ട. വളരെ രുചിയോടെ തന്നെ കഴിക്കാവുന്നൊരു പലഹാരമായി ഇത് ചെയ്യാവുന്നതേയുള്ളൂ. മറ്റ് പലഹാരങ്ങളെല്ലാം കഴിച്ചുശീലിച്ചിട്ടുള്ള കുട്ടികളാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കും ഇത് ഇഷ്ടപ്പെടും.

വീട്ടില്‍ തന്നെ എപ്പോഴുമുണ്ടാകുന്ന ചേരുവകളുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതെങ്ങനെയെന്ന് നോക്കാം...

ആദ്യം ബാക്കിവന്ന ചോറിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, ക്യാരറ്റ്, സവാള, പച്ചമുളക്, ചുവന്ന മുളക് എന്നിവയെല്ലാം ചേര്‍ക്കുക. ഇതിലേക്ക് വേണമെങ്കില്‍ വേറെയും പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്. 

ശേഷം ഇതിലേക്ക് പിസയിലൊക്കെ ചേര്‍ക്കുന്ന ഹെര്‍ബുകളും സ്പൈസുകളുമില്ലേ, ഇവയും അല്‍പം റെഡ് ചില്ലി ഫ്ളേക്സ്, ചാട്ട് മസാല, ഉപ്പ് എന്നിവ ചേര്‍ക്കുക. വീണ്ടും മുകളിലായി ചെറുതായി അരിഞ്ഞ സവാള അല്‍പം കൂടി ചേര്‍ക്കാം. ഇനി നാല് ബ്രഡ് സ്ലൈസ് അരിക് കളഞ്ഞ്, അത് വെള്ളത്തിലൊന്ന് മുക്കി പിഴിഞ്ഞെടുത്ത് അതും ചോറിലേക്ക് ചേര്‍ക്കുക. 

എല്ലാം കൂടി നന്നായി കൈ കൊണ്ട് തന്നെ യോജിപ്പിച്ചെടുക്കുക. ഇതിന് കട്ടി വീണ്ടും കൂട്ടണമെങ്കില്‍ വീണ്ടും ബ്രഡ് ചേര്‍ക്കാവുന്നതാണ്. എല്ലാം യോജിപ്പിച്ച് കഴിഞ്ഞാല്‍ അടുപ്പത്ത് പാൻ വച്ച് ചൂടാക്കി ഇതില്‍ അല്‍പം എണ്ണ പകര്‍ന്ന് ചോറ് കൊണ്ട് തയ്യാറാക്കിയ കൂട്ടി കുറച്ചെടുത്ത് കൈ കൊണ്ട് പാനില്‍ വച്ച് പരത്തി വട്ടത്തിലാക്കി എടുക്കണം. 

രണ്ട് വശവും എണ്ണ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം. രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാര്‍. അല്‍പം സ്പൈസിയായ ചമ്മന്തി, തൈര് എന്നിവയെല്ലാം ചേര്‍ത്ത് ചൂടോടെ തന്നെ ഇത് കഴിക്കാവുന്നതാണ്. 

Also Read:- വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് തരം ദോശകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios