പയർവർ​ഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമറിയാം

ദഹനത്തെ സഹായിക്കുകയും നല്ല കുടൽ ബാക്ടീരിയ കൂട്ടുന്നതിനും സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബർ പയറുവർ​ഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതും അവ സഹായിക്കുന്നു.
 

reasons why you should add lentils in your diet plan-rse-

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണവസ്തുവാണ് പയർ വർ​ഗങ്ങൾ. ​ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് പയറ്. സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടം കൂടിയാണ് അവ. പയർവർ​ഗങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ...

ഒന്ന്...

സ്ഥിരമായി പയർ വർ​ഗങ്ങൾ കഴിക്കുന്നത് പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫിനോൾസ് എന്നറിയപ്പെടുന്ന സംരക്ഷിത സസ്യ സംയുക്തങ്ങൾ പയർവർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു.ആൻറി ബാക്ടീരിയൽ, ആൻറി-വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ് പയർവർ​ഗങ്ങൾ.

രണ്ട്...

ദഹനത്തെ സഹായിക്കുകയും നല്ല കുടൽ ബാക്ടീരിയ കൂട്ടുന്നതിനും സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബർ,  പയറുവർ​ഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതും അവ സഹായിക്കുന്നു.

മൂന്ന്...

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും സഹായകമാണ് പയർവർ​ഗങ്ങൾ. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാനുള്ള കഴിവ് പയർവർ​ഗങ്ങൾക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

നാല്...

പയർവർഗ്ഗങ്ങളുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വർദ്ധിപ്പിക്കുന്നു. ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

അഞ്ച്...

നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് പയർവർ​ഗങ്ങൾ. ഇത് ഹൃദയത്തിനും രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്. ഇരുമ്പ്, വിറ്റാമിൻ ബി 1 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോ​ഗ്യത്തിനും സഹായിക്കുന്നു.

ആറ്...

ആരോഗ്യകരമായ അളവിൽ ഇരുമ്പിന്റെ അളവ് വിളർച്ച അകറ്റുന്നതിന് സഹായിക്കുന്നു.  ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ ദിവസവും പയർവർ​ഗങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

ഏഴ്...

ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പയർവർ​ഗങ്ങൾ സഹായകമാണ്. പയർവർഗ്ഗങ്ങൾ സാലഡായോ അല്ലാതെ കഴിക്കാവുന്നതാണ്. 

Read more  ഈ നട്സ് കഴിക്കൂ, ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും ; പഠനം

 

Latest Videos
Follow Us:
Download App:
  • android
  • ios