ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

മറ്റ് പോഷകങ്ങളെ പോലെ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. ഇവ ശരീരത്തിന് ഊര്‍ജം പകരാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.  

Reasons Why You Must Add Healthy Fats To Your Diet

അനാരോഗ്യകരമായ  കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നന്നല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മറ്റ് പോഷകങ്ങളെ പോലെ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. ഇവ ശരീരത്തിന് ഊര്‍ജം പകരാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.  ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഹൃദയാരോഗ്യം 

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും സഹായിക്കും. അതുപോലെ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. അതിനാല്‍ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷും നട്സും മറ്റും ധാരാളം കഴിക്കാം. 

2. തലച്ചോറിന്‍റെ ആരോഗ്യം 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിനായി വാള്‍നട്സ്, ഫ്ളക്സ് സീഡ്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. ചര്‍മ്മം, തലമുടി 

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഇവ സഹായിക്കും. ഇതിനായും നട്സുകളും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: 

അവക്കാഡോ, നട്സ്, സീഡുകള്‍, ഒലീവ് ഓയില്‍, മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ് തുടങ്ങിയവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios