Asianet News MalayalamAsianet News Malayalam

പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങള്‍

അയേണ്‍, ഫോസ്ഫറസ്, സേലീനിയം, വിറ്റാമിനുകളായ എ, ബി, ഡി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. 

reasons why egg is called the king of super foods
Author
First Published Sep 27, 2024, 6:36 PM IST | Last Updated Sep 27, 2024, 6:36 PM IST

പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട.  കൂടാതെ അയേണ്‍, ഫോസ്ഫറസ്, സേലീനിയം, വിറ്റാമിനുകളായ എ, ബി, ഡി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്.  പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. പ്രോട്ടീൻ 

പേശികളുടെ  ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഒരു സൂപ്പര്‍ ഫുഡാണ് മുട്ട.  

2. പോഷകങ്ങളുടെ കലവറ

വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12,   ഫോളേറ്റ്, ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ നിന്നും ലഭിക്കും. 

3. ഹൃദയാരോഗ്യം

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ.  ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

4. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ 

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കാം. 

5. കണ്ണിന്‍റെ ആരോഗ്യം

കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

6. തലച്ചോറിന്‍റെ ആരോഗ്യം

മുട്ടയിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

7. വണ്ണം കുറയ്ക്കാന്‍

 മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും  അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

8. പേശികളുടെ ആരോഗ്യം 

പ്രോട്ടീനുകളുടെ കലവറയായ മുട്ട പതിവായി പുരുഷന്മാര്‍ കഴിക്കുന്നകത് മസില്‍ പെരിപ്പിക്കാന്‍ സഹായിക്കും. 

9. എല്ലുകളുടെ ആരോഗ്യം

കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

10.  ചർമ്മത്തിന്‍റെ ആരോഗ്യം

വിറ്റാമിൻ എ, ഇ, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാത്രി നല്ല ഉറക്കം കിട്ടാൻ കുടിക്കാം ഈ നാല് പാനീയങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios