ഡ്രൈഡ് സ്ട്രോബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

നിരവധി വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഡ്രൈഡ് സ്ട്രോബെറി. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Reasons why Dried Strawberries should eat

നല്ല സ്വാദിഷ്ടമായ സ്ട്രോബെറി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

ഈ സ്ട്രോബെറി ഉണക്കിയത് കഴിച്ചിട്ടുണ്ടോ? ഡ്രൈഡ് സ്ട്രോബെറിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഡ്രൈഡ് സ്ട്രോബെറിയും. നിരവധി വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഡ്രൈഡ് സ്ട്രോബെറി. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയ ഡ്രൈഡ് സ്ട്രോബെറി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഡ്രൈഡ് സ്ട്രോബെറി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രത്യേകിച്ച് ഉണങ്ങിയ സ്ട്രോബെറിയില്‍ എലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചുളിവുകളെ തടയാനും ചര്‍മ്മം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കാം ഇരുമ്പ് അടങ്ങിയ ഈ നാല് ഭക്ഷണങ്ങൾ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios