ദിവസവും കഴിക്കാം റാസ്ബെറി; അറിയാം ഈ ഗുണങ്ങള്‍...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് റാസ്ബെറി. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Reasons Why Consuming Raspberries Is Beneficial For You azn

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് റാസ്ബെറി. ​ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ റാസ്ബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. അതുപോലെ ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവ സഹായിക്കും. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് റാസ്ബെറി. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ കെ അടങ്ങിയ റാസ്ബെറി രക്തം കട്ടം പിടിക്കാനും സഹായിക്കും.   

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള റാസ്ബെറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും റാസ്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി കുറവും ഫൈബര്‍ ധാരാളം അടങ്ങിയതുമായ റാസ്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം.   

പൊതുവേ ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ് റാസ്ബെറി. ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ഇവ കഴിക്കാം. തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും റാസ്ബെറി സഹായിക്കും.  ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ റാസ്ബെറി കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ചക്കക്കുരു കളയരുതേ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios