Asianet News MalayalamAsianet News Malayalam

രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. 

reasons to have beetroot amla shot in the morning
Author
First Published Sep 21, 2024, 2:41 PM IST | Last Updated Sep 21, 2024, 2:41 PM IST

രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. 

രാവിലെ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രക്തസമ്മര്‍ദ്ദം 

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

2. പ്രതിരോധശേഷി 

ബീറ്റ്റൂട്ടിലും നെല്ലിക്കയിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.  അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

3. ദഹനം മെച്ചപ്പെടുത്താം

ഫൈബര്‍ ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനും സഹായിക്കും. 

4. കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ 

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത്  കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും. 

5. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

6. വിളര്‍ച്ചയെ തടയും 

അയേണിന്‍റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. 

7. വണ്ണം കുറയ്ക്കാന്‍ 

നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും 

8. ചര്‍മ്മം 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios