ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, ഫോളേറ്റ്, നാരുകൾ, തുടങ്ങി പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 

reasons to have a handful of sunflower seeds every day

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, ഫോളേറ്റ്, നാരുകൾ തുടങ്ങി പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. എല്ലുകളുടെ ആരോഗ്യം 

മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

2. പ്രമേഹം 

നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകളുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

3. ഹൃദയാരോഗ്യം 

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. രോഗ പ്രതിരോധശേഷി 

സെലീനിയവും സിങ്കു അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

5. ദഹനം 

ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

6. വിഷാദം, സ്ട്രെസ് 

സെറോടോണിൻ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സ്ട്രെസിനെ നിയന്ത്രിക്കാനും സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

7. ഊര്‍ജം 

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം പകരാനും സഹായിക്കും. 

8. വണ്ണം കുറയ്ക്കാന്‍ 

പ്രോട്ടീനും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

9. ചര്‍മ്മം 

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തൊലി കളയാതെ തന്നെ കഴിക്കാവുന്ന പത്ത് പഴങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios