ഡയറ്റില്‍ പപ്പായ ലെമണ്‍ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ.

reasons to drink papaya lemon juice daily

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.  

പപ്പായ- ലെമണ്‍ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ദഹനം 

പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. പപ്പായക്കൊപ്പം ലെമണ്‍ കൂടി ചേരുമ്പോള്‍ ദഹനപ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ- ലെമണ്‍ ജ്യൂസ് കുടിക്കുന്നത് ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നാരങ്ങയും പപ്പായയും. അതിനാല്‍ പപ്പായ ലെമണ്‍ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

3. ചര്‍മ്മം 

വിറ്റാമിന്‍ സി ഉള്ളതിനാല്‍ പപ്പായ ലെമണ്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

4. ഹൃദയാരോഗ്യം 

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. നാരങ്ങയില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ ലെമണ്‍ ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. 

5. അമിത വണ്ണം

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ ലെമണ്‍ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios