ചിയ സീഡ് തെെരിനൊപ്പം ചേർത്ത് കഴിക്കൂ, ഗുണങ്ങൾ അറിയാം
ചിയ സീഡ് തെെരിനൊപ്പം ചേർത്ത് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷകങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ചിയ സീഡിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും നല്ലതാണ്. അവയിൽ ഉയർന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ചിയ സീഡ് തെെരിനൊപ്പം ചേർത്ത് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പോളിഫെനോൾ തുടങ്ങിയ ധാതുക്കൾ എന്നിവയ്‌ക്കൊപ്പം ആൽഫ-ലിനോലെനിക് ആസിഡിൻ്റെ (ഒമേഗ 3 എഫ്എ) സമ്പന്നമായ ഉറവിടമാണ് ചിയ സീഡ്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവ സഹായിച്ചേക്കാം.
ഇരുപത് ഗ്രാം ചിയ വിത്തിൽ 97 കിലോ കലോറിയാണുള്ളത് കൂടാതെ 3.5 ഗ്രാം പ്രോട്ടീൻ, 8.4 ഗ്രാം കാർബോഹൈഡ്രേറ്റ്, 6 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, അവശ്യ ഫാറ്റി ആസിഡുകളും 6 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധ ശ്രുതി കേലുസ്‌കർ പറയുന്നു.
ചിയ വിത്തുകളിൽ നാരുകൾ കൂടുതലാണ്. അതേസമയം, തൈരിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൂടിച്ചേർന്നാൽ ഭാരം നിയന്ത്രിക്കാനാകും. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ചിയ വിത്തുകൾ ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രോബയോട്ടിക്സ് അടങ്ങിയ തൈരുമായി സംയോജിപ്പിക്കുമ്പോൾ, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കും. തൈര് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നതായി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
തൈരും ചിയ വിത്തുകളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ചിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. ചിയ വിത്തുകൾ തെെരിനൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തോടെ നിലനിർത്താനും നിരവധി അസുഖങ്ങൾ തടയാനും സഹായിക്കുന്നു.
പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം