Ranveer Singh : 'ഇനിയെന്താണ് കഴിക്കേണ്ടത്?'; 'ഫുഡീ' ഫോട്ടോകളുമായി രണ്‍വീര്‍
ശരിക്കും ഒരു 'ഫുഡീ' ആണ് താനെന്ന് രണ്‍വീര്‍ വ്യക്തമാക്കുന്ന ഫോട്ടോകളായിരുന്നു ഇവ. ഗുജറാത്തില്‍ തന്റെ പുതിയ ചിത്രമായ 'ജയേഷ്ഭായ് ജോര്‍ദാര്‍' പ്രമേഷന് വേണ്ടി എത്തിയതായിരുന്നു രണ്‍വീര്‍
ഫിറ്റ്‌നസിനും ഡയറ്റിനുമെല്ലാം ( Fitness and Diet ) ഏറെ പ്രാധാന്യം നല്‍കുന്നവരാണെങ്കിലും ഭക്ഷണത്തോട് വലിയ ഭ്രമമുള്ളവരാണ് മിക്ക ബോളിവുഡ് താരങ്ങളും ( Bollwood Stars ) . ഇത് സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും കാണുമ്പോള്‍ തന്നെ മനസിലാക്കാവുന്നതേയുള്ളൂ. തങ്ങള്‍ പരീക്ഷിക്കുന്ന പുത്തന്‍ രുചികളെ കുറിച്ചും അതിന്റെ അനുഭവങ്ങളെ കുറിച്ചുമെല്ലാം മിക്ക താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം രണ്‍വീര്‍ സിംഗ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചില ഫോട്ടോകള്‍ ആരാധകര്‍ ഏറെ ശ്രദ്ധിക്കുകയുണ്ടായി. ശരിക്കും ഒരു 'ഫുഡീ' ആണ് താനെന്ന് രണ്‍വീര്‍ വ്യക്തമാക്കുന്ന ഫോട്ടോകളായിരുന്നു ഇവ.
ഗുജറാത്തില്‍ തന്റെ പുതിയ ചിത്രമായ 'ജയേഷ്ഭായ് ജോര്‍ദാര്‍' പ്രമേഷന് വേണ്ടി എത്തിയതായിരുന്നു രണ്‍വീര്‍. ഇതിനിടെ താരം ഗുജറാത്തിന്റെ തനത് വിഭവമായ താലി മീല്‍സ് കഴിക്കുന്നതാണ് ഫോട്ടോകളിലുള്ളത്. താലി മീല്‍സിനെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കും. ധാരാളം കറികളുമായി അല്‍പം 'റോയല്‍' ആയി തന്നെ കഴിക്കുന്നതാണ് താലി മീല്‍സ്.
രണ്‍വീര്‍ കഴിക്കുന്നതാകട്ടെ, കാഴ്ചയില്‍ തന്നെ 'സ്‌പെഷ്യല്‍' താലി മീല്‍സാണ്. വലിയ പാത്രത്തില്‍ നിരത്തിവച്ചിരിക്കുന്ന കറികളുടെ നീണ്ട നിര തന്നെ കാണാം. ചുരുങ്ങിയത് 25-30 വിഭവങ്ങളെങ്കിലും ഇതിലുണ്ടാകാം. സ്‌നാക്‌സ്, വിവിധ ഗ്രേവികള്‍, പാനീയങ്ങള്‍, പപ്പടങ്ങള്‍, അച്ചാറുകള്‍, ഡിസേര്‍ട്ടുകള്‍ എന്നിങ്ങനെ സമ്പൂര്‍ണമായ രുചി വൈവിധ്യം തന്നെയാണ് രണ്‍വീറിന്റെ താലി മീല്‍സ്.
'മൊഹന്താല്‍' എന്ന സവിശേഷമായ ഗുജറാത്തി സ്വീറ്റിനെ കുറിച്ച് രണ്‍വീര്‍ ഇന്‍സ്റ്റ സ്റ്റോറികളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വളരെ മികച്ചതായിരുന്നു ഇതിന്റെ രുചിയെന്നാണ് രണ്‍ീവര്‍ പറഞ്ഞത്. 'ഇനിയെന്താണ് കഴിക്കേണ്ടത്' എന്ന് ഷെഫിനോട് ചോദിച്ചിട്ട് വേണം കഴിക്കാനെന്നും സ്‌റ്റോറിയില്‍ രണ്‍വീര്‍ പറയുന്നു. അത്രമാത്രം വിഭവങ്ങളാണ് പാത്രത്തിലുള്ളത്. ഇവയോരോന്നും കഴിക്കേണ്ടതിന് പ്രത്യേകമായ ക്രമവും രീതികളുമുണ്ട്. അക്കാര്യമാണ് രണ്‍വീര്‍ സൂചിപ്പിക്കുന്നത്.
എന്തായാലും ഇത്രയും സന്തോഷപൂര്‍വ്വം രണ്‍വീര്‍ ഭക്ഷണത്തിന് മുമ്പിലിരിക്കുന്നത് കാണുമ്പോള്‍ തന്നെ ഭക്ഷണപ്രേമികള്‍ക്കെല്ലാം ഒരു താലി മീല്‍സ് കഴിക്കാനുള്ള കൊതി വരുമെന്ന കാര്യം തീര്‍ച്ച. കൂട്ടത്തില്‍ ഗുജറാത്തി സ്വീറ്റ്‌സ് കിട്ടുമെങ്കില്‍ അതിലും ഒരു കൈ നോക്കാമെന്ന് തോന്നിയാല്‍ തെറ്റില്ല.
Also Read:- 'ട്രോളിലൊന്നും തളരില്ല കെട്ടോ'; പുതിയ 'ഐറ്റ'വുമായി രണ്‍വീര്‍
സ്നേഹം വിളമ്പിത്തീരുന്നില്ല; കാണാം ഈ വൃദ്ധ ദമ്പതികളെ... നിത്യവും സോഷ്യല്‍ മീഡിയ മുഖാന്തരം എത്രയോ വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായി വീഡിയോകളും വാര്‍ത്തകളുമാണ് നാം കാണുന്നത്. ഇവയില്‍ മിക്കതും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. ഭക്ഷണം നമ്മുടെ ജീവിതത്തില്‍ അത്രമാത്രം പ്രാധാന്യമുള്ള ഘടകമാണ്. വൃത്തിയായും രുചിയായും ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ കുറിച്ചും മറ്റുമുള്ള ഫുഡ് ബ്ലോഗേഴ്സിന്റെ വീഡിയോകള്‍ക്കാണ് കാഴ്ചക്കാര്‍ അധികവും. നാടന്‍ വിഭവങ്ങളെ കുറിച്ചുള്ളതാണെങ്കില്‍ പറയാനുമില്ല...Read More...