മുള്ളങ്കി കഴിച്ചോളൂ നല്ലതാണ്; ഇതിന്‍റെ നാല് പ്രധാനഗുണങ്ങള്‍ കൂടി അറിയൂ...

ഇപ്പോള്‍ മുള്ളങ്കിയുടെ സീസണാണ്. പല കറികള്‍ക്കും സലാഡിനുമെല്ലാം മുള്ളങ്കി ഉപയോഗിക്കുന്നവരുണ്ട്. ഇതിന് നല്ല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം.

radish can control diabetes and blood pressure

പച്ചക്കറികളെല്ലാം തന്നെ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍ അടക്കമുള്ള പോഷകങ്ങള്‍ പലതും ലഭിക്കണമെങ്കില്‍ പച്ചക്കരികള്‍ നല്ലതുപോലെ കഴിക്കേണ്ടതുണ്ട്. പച്ചക്കറികളില്‍ തന്നെ വിവിധയിനത്തിനും വിവിധ തരത്തിലുള്ള ശാരീരികധര്‍മ്മങ്ങള്‍, അല്ലെങ്കില്‍ ഗുണങ്ങളാണ് ഉള്ളത്.

പച്ചക്കറി ആയാലും പഴങ്ങളായാലും സീസണലായി വരുന്നതാണെങ്കില്‍ അത് കൂടുതല്‍ ഗുണമുള്ളതും ആയിരിക്കും. ഇപ്പോള്‍ മുള്ളങ്കിയുടെ സീസണാണ്. പല കറികള്‍ക്കും സലാഡിനുമെല്ലാം മുള്ളങ്കി ഉപയോഗിക്കുന്നവരുണ്ട്. ഇതിന് നല്ല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം.

എന്തായാലും മുള്ളങ്കിയുടെ ഏറ്റവും പ്രധാനപ്പെട്ട നാല് ഗുണങ്ങള്‍ ഒന്ന് മനസിലാക്കാം?

ഒന്ന്...

ചിലയിനം പച്ചക്കറികള്‍ക്ക് ക്യാൻസര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അക്കൂട്ടത്തിലൊന്നാണ് മുള്ളങ്കിയും. ഇതിലടങ്ങിയിരിക്കുന്ന 'ഐസോ-തയോ സയനൈറ്റ്സ്' എന്ന ഘടകമാണ് ട്യൂമര്‍ വളര്‍ച്ചയെ ചെറുക്കാൻ സഹായിക്കുന്നത്. 

രണ്ട്...

ജീവിതശൈലീരോഗങ്ങളില്‍ ഒന്നായി നാം കണക്കാക്കിയിരിക്കുന്ന പ്രമേഹം അഥവാ ഷുഗര്‍ നിയന്ത്രിക്കുന്നതിനും ഏറെ സഹായകമാണത്രേ മുള്ളങ്കി. രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ഇതിന് പ്രത്യേകമായി തന്നെ കഴിവുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

മൂന്ന്...

ധാരാളം പേര്‍ ദഹനസംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് ഇന്ന് പരാതി പറഞ്ഞുകേള്‍ക്കാറുണ്ട്. മിക്കവാറും അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് ഇത്തരത്തില്‍ ദഹനപ്രശ്നങ്ങള്‍ പതിവാകുന്നത്. ഇവ പരിഹരിക്കുന്നതിനും മുള്ളങ്കി സഹായകമാണ്. 

മുള്ളങ്കിയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിന് സഹായകമാകുന്നത്. ദഹനപ്രശ്നങ്ങളില്‍ തന്നെ മലബന്ധം അകറ്റാനാണ് കാര്യമായും മുള്ളങ്കി പ്രയോജനപ്പെടുക. 

നാല്...

ബിപിയുള്ളവരും മുള്ളങ്കി കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാം സഹായകമാണ്. മുള്ളങ്കിയിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിന്‍സ്' രക്തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. 

Also Read:- വീട്ടില്‍ ഡയറ്റ്; പുറത്തുപോയാല്‍ വറുത്തതും പൊരിച്ചതും പിന്നെ മദ്യവും...

Latest Videos
Follow Us:
Download App:
  • android
  • ios