ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ആരോഗ്യത്തിനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. കൂടാതെ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

Protein Rich Super foods for your health

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. കൂടാതെ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. അത്തരത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഗ്രീക്ക് യോഗര്‍ട്ട് 

ഗ്രീക്ക് യോഗര്‍ട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് നല്ലതാണ്. പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. 

2. കടല 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രോട്ടീനിന്‍റെ അഭാവമുള്ളവര്‍ക്ക് ഗുണം ചെയ്യും. 

3. പരിപ്പ്

പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് പരിപ്പ് കഴിക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും ഗുണം ചെയ്യും. 

4. പനീര്‍ 

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും പനീര്‍ സഹായിക്കും. 

5. ബദാം 

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയതാണ് ബദാം. ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും, ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. 

6. മുട്ട 

മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവശ്യ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും രോഗ പ്രതിരോധശേഷി മെച്ചപ്പെടാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാവുന്ന സ്നാക്സ്

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios