അലസതയില്ലാതെ ഉന്മേഷത്തോടെ തുടരാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...
നമുക്ക് ഉന്മേഷം പകര്‍ന്നുതരുന്ന, അലസതയില്‍ നിന്ന് നമ്മെ മോചിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീനിനാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണിത്.
നാം എന്തുതരം ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് മറ്റൊരു തരത്തില്‍ പുറത്തേക്ക് നമ്മളായി പ്രതിഫലിക്കുന്നത്. എന്നുവച്ചാല്‍ നമ്മുടെ ഭക്ഷണം അത്രമാത്രം നമ്മളെ സ്വാധീനിക്കുന്നു. നമ്മുടെ ആരോഗ്യം എങ്ങനെയിരിക്കുന്നു, നമുക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ? നമ്മുടെ പ്രകൃതം എങ്ങനെയിരിക്കുന്നു, നമ്മളെത്രമാത്രം 'ആക്ടീവ്' ആണ്, 'ഡൗണ്‍' ആണ് എന്നിങ്ങനെ നമ്മുടെ എല്ലാ കാര്യങ്ങളിലും ഭക്ഷണത്തിന് കൃത്യമായ പങ്കുണ്ട്.
അതായത് ചില ഭക്ഷണങ്ങള്‍ നമ്മളില്‍ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ മറ്റ് പ്രയാസങ്ങളോ സൃഷ്ടിക്കാം. ചില ഭക്ഷണങ്ങള്‍ നമുക്ക് ഉള്ള പ്രശ്നങ്ങളില്‍ നിന്ന് നമ്മളെ രക്ഷപ്പെടുത്താൻ ഒഹരു തരത്തിലും സഹായകമാകില്ല. ചിലതാകട്ടെ കൂടുതല്‍ പ്രശ്നങ്ങളുമുണ്ടാക്കാം. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതി എല്ലായ്പ്പോഴും നമുക്ക് പോസിറ്റീവ് ആണ്.
ഇത്തരത്തില്‍ നമുക്ക് ഉന്മേഷം പകര്‍ന്നുതരുന്ന, അലസതയില്‍ നിന്ന് നമ്മെ മോചിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീനിനാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണിത്.
ഒന്ന്...
പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ആണ് ഊര്‍ജ്ജം ലഭിക്കുന്നതിനായി കഴിക്കാവുന്നൊരു ഭക്ഷണം. ഇതില്‍ പ്രോട്ടീൻ മാത്രമല്ല കാത്സ്യവും പ്രോബയോട്ടിക്സുമെല്ലാമുണ്ട്. അതായത് ആരോഗ്യത്തിന് അത്രയും നല്ലത് എന്ന് സാരം. പക്ഷേ മധുരം ചേര്‍ത്തതോ ഫ്ളേവേര്‍ഡ് ആയതോ ആയ യോഗര്‍ട്ടല്ല- പ്ലെയിൻ ഗ്രീക്ക് യോഗര്‍ട്ട് തന്നെ കഴിക്കണം.
രണ്ട്...
നട്ട്സിന്‍റെയും സീഡ്സിന്‍റെയുമൊരു മിക്സ് ആണ് അടുത്തതായി ഉന്മേഷം അനുഭവപ്പെടുന്നതിന് കഴിക്കാവുന്നത്. ബദാം, വാള്‍നട്ട്സ്, ചിയ സീഡ്സ്, മത്തൻ കുരു എന്നിങ്ങനെയുള്ളവ എല്ലാം ചേര്‍ത്ത് ഇതിലേക്ക് ഡ്രൈഡ് ഫ്രൂട്ട്സും അല്‍പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. എന്നാലീ മിക്സ് മിതമായ അളവിലേ കഴിക്കാവൂ കെട്ടോ.
മൂന്ന്...
ഉന്മേഷത്തിനായി വളരെ എളുപ്പത്തില്‍ കഴിക്കാവുന്ന ഏറ്റവും 'സിമ്പിള്‍' ആയ ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍റെ മികച്ചൊരു സ്രോതസാണ് മുട്ട. ഇത് നന്നായി പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
നാല്...
ചീസ് കഴിക്കുന്നതും നമുക്ക് ഉന്മേഷം പകരും. ചീസും പ്രോട്ടീന്‍റെ നല്ല സ്രോതസാണ്. പ്രോട്ടീൻ മാത്രമല്ല, എല്ലിനും പല്ലിനുമെല്ലാം പ്രയോജനപ്പെടുന്ന കാത്സ്യവും ഏറെ ലഭിക്കാൻ ചീസ് സഹായിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ് ചീസ്.
അഞ്ച്...
സസ്യാഹാരത്തിലുള്‍പ്പെടുന്ന പ്രോട്ടീൻ വിഭവങ്ങളാണ് അടുത്തതായി ഉന്മേഷത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങള്‍. പിഞ്ച് സോയാബീൻ, റോസ്റ്റഡ് കടല എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. പ്രോട്ടീൻ മാത്രമല്ല, ആരോഗ്യത്തിന് ഗുണകരമാകുന്ന പല അവശ്യഘടകങ്ങളും ഇവയിലുണ്ട്.
Also Read:- ദിവസത്തില്‍ മൂന്ന് ചായ എങ്കിലും കുടിക്കുന്നവര്‍ അറിയണം ഈ പഠനത്തെ കുറിച്ച്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-