ഉരുളക്കിഴങ്ങ് കൊണ്ടുള്ള വെജിറ്റബിൾ അപ്പം തയ്യാറാക്കിയാലോ? റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഉരുളക്കിഴങ്ങ് കൊണ്ട് ഒരു വെറൈറ്റി വെജിറ്റബിൾ അപ്പം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പൊട്ടാറ്റോ -3 എണ്ണം (മീഡിയം സൈസ് )
പച്ചരി -1 കപ്പ് (250 ml)
വെള്ളം -2 കപ്പ്
തക്കാളി -1
ഉള്ളി -1
ക്യാരറ്റ് -1
മല്ലിയില - ആവശ്യത്തിന്
ചെറിയ ജീരകം -1 ടീസ്പൂൺ
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ബേക്കിങ് സോഡ -1/2 ടീസ്പൂൺ (ഓപ്ഷണൽ )
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 3 മണിക്കൂറോളം കുതിർക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേയ്ക്ക് കുതിർത്ത പച്ചരിയും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചിരകിയ തേങ്ങയും ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. പിന്നീട് ഈ മാവിലേയ്ക്ക് ജീരകം, ബേക്കിങ് സോഡയും ചെറുതായി അരിഞ്ഞ തക്കാളി, ഉള്ളി, ക്യാരറ്റ്, മല്ലി ഇല എന്നിവ എല്ലാം ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ശേഷം അപ്പത്തിന്‍റെ ചട്ടിയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു തവി മാവ് ഒഴിക്കുക. മാവ് ചുറ്റിക്കേണ്ടതില്ല. ചെറു തീയിലിട്ടു അടച്ചു വയ്ക്കുക. ഉൾഭാഗം പൊങ്ങി വരുമ്പോൾ മാത്രം മറിച്ചിടുക. ഇതോടെ രുചിയൂറും പൊട്ടറ്റോ വെജ് അപ്പം തയ്യാർ.
Also read: തട്ടുകട സ്റ്റൈല്‍ മുളക് ബജ്ജി ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി