ഉരുളക്കിഴങ്ങ് കൊണ്ട് കിടിലന്‍ പാന്‍ കേക്ക്; ഈസി റെസിപ്പി

ഉരുളക്കിഴങ്ങ് കൊണ്ട് പാന്‍ കേക്ക് അഥവാ ഊത്തപ്പം തയ്യാറാക്കിയാലോ? രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

Potato veg pan cake easy recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

Potato veg pan cake easy recipe

 

ഉരുളക്കിഴങ്ങ് കൊണ്ട് നാം പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്നാല്‍ ഒരു പാന്‍ കേക്ക് അഥവാ ഉരുളക്കിഴങ്ങ് ഊത്തപ്പം ആയാലോ? 

വേണ്ട ചേരുവകള്‍

പച്ചരി  കുതിർത്തത് - രണ്ട് കപ്പ് 
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്-   2 എണ്ണം
ക്യാരറ്റ്- ഒന്ന് 
ക്യാപ്സിക്കം-  1/2
മല്ലിയില- ആവശ്യത്തിന് 
കറിവേപ്പില - ആവശ്യത്തിന് 
കടുക്-  1/4 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്-  1 ടേബിള്‍സ്പൂണ്‍ 
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന് 
ജീരകം- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുതിർത്ത അരിയും വേവിച്ച ഉരുളക്കിഴങ്ങും കൂടിനല്ലതുപോലെ അരക്കുക. ഈ മാവിലേയ്ക്ക് ക്യാരറ്റ് ചെറുതായി  മുറിച്ചതും ക്യാപ്സിക്കം  മുറിച്ചതും  ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു  ചൂടായ പാനിലേയ്ക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ഉഴുന്ന് പരിപ്പും കറിവേപ്പിലയും വറുത്ത് മാവിൽ മിക്സ്  ചെയ്യുക. ശേഷം മല്ലിയിലയും ജീരകവും മാവിലേയ്ക്ക് ചേർത്ത് മിക്സ് ചെയ്യാം. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് പാന്‍ കേക്ക് ഉണ്ടാക്കി എടുക്കുക. തേങ്ങാ ചമ്മന്തിയുടെ കൂടെ ഇവ കഴിക്കാവുന്നതാണ്. 

Also read: ചക്ക കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios