Asianet News MalayalamAsianet News Malayalam

Health Tips: പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

potassium rich foods to control blood pressure
Author
First Published Sep 13, 2024, 7:59 AM IST | Last Updated Sep 13, 2024, 11:39 AM IST

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പൊട്ടാസ്യം ആവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തില്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഇലക്കറികള്‍ 

പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് പോഷകങ്ങള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

2. വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. മധുരക്കിഴങ്ങ്

പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങും ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. മാതളം 

മാതളത്തിലും പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

5. ഓറഞ്ച് 

ഒരു ഇടത്തരം ഓറഞ്ചില്‍ 250  മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഇവ കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും. 

6. അവക്കാഡോ 

അവക്കാഡോയിലും പൊട്ടാസ്യം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ  സഹായിക്കും.

7. തക്കാളി

പൊട്ടാസ്യം അടങ്ങിയ തക്കാളിയും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. 

8. ഫാറ്റി ഫിഷ് 

പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസുകള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios