പെരുന്നാൾ സ്പെഷ്യൽ ; കിടിലൻ രുചിയിൽ ബീഫ് മന്തി

പെരുന്നാൾ സ്പെഷ്യൽ വിഭവമായ ബീഫ് മന്തി വളരെ എളുപ്പം തയ്യാറാക്കാം. റഷീദ തയ്യാറാക്കിയ പാചകക്കുറിപ്പ്.

perunnal special beef mandi recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

perunnal special beef mandi recipe

 

ബീഫ് മന്തി കഴിക്കണമെന്നുണ്ടോ? എങ്കിൽ പുറത്ത് നിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ ബീഫ് മന്തി...

വേണ്ട ചേരുവകൾ

  • മല്ലിയില                                                               2 രണ്ട്
  • പുതിനയില                                                        10 ഇല
  • നാരങ്ങാനീര്                                                      2 സ്പൂൺ 
  • തൈര്                                                                  2 സ്പൂൺ 
  • വെളുത്തുള്ളി                                                 1 എണ്ണം മുഴുവൻ 
  • ഇഞ്ചി                                                                    3 കഷ്ണം
  • മാഗി ക്യുബ                                                        2 എണ്ണം
  • മഞ്ഞൾ പൊടി                                                  1 സ്പൂൺ
  • മുളക് പൊടി                                                      3 സ്പൂൺ             
  • നല്ല ജീരകം                                                      അര സ്പൂൺ
  • പെരുജീരകം                                                   അര സ്പൂൺ 
  • കുരുമുളക്                                                      അര സ്പൂൺ 
  • എണ്ണം                                                                അരക്കപ്പ്
  • കസ്തുരിമേത്തി                                                  1 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം കുക്കറിലേക്ക് ഒരു കിലോ ബീഫ്, കാപ്സിക്കാം 1 എണ്ണം, തക്കാളി 2 എണ്ണം, സവാള 2 എണ്ണം, പട്ട വലിയ കഷ്ണം, ഗ്രാമ്പു 5 എണ്ണം, ഏലയ്ക്ക 6 എണ്ണം, ബേയ്ലീഫ് 2 എണ്ണം എന്നിവ ചേർത്ത് വേവിച്ചെടുക്കുക. 

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് നാരങ്ങാനീര്, തൈര് 2 സ്പൂൺ,  വെളുത്തുള്ളി 1 എണ്ണം,  ഇഞ്ചി, മാഗി ക്യുബ, മഞ്ഞൾ പൊടി, മുളക് പൊടി, നല്ല ജീരകം, കുരുമുളക് 1 സ്പൂൺ, പച്ചമുളക് 2 എണ്ണം, ഒരു പിടി പുതിനയില, ഒരു പിടി മല്ലിയില എല്ലാം കൂടെ നന്നായി ഒന്ന് പേസ്റ്റ് അരച്ചെടുക്കുക.

ഇത് കുക്കറിലോട്ട് ഒഴിച്ച് നന്നായി കൈ വെച്ച് തിരുമ്മുക.  ഇനി ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും കാൽ കപ്പ് ഓയിലും കൂടെ ഒഴിച്ച് ബീഫ് വേവുന്നവരെ വേവിച്ചെടുക്കാം. ഈ സമയം ഒരു മണിക്കൂർ കുതിർത്തിയെടുത്ത ഒരു കിലോ ബസുമതി റൈസ് രണ്ട് ഉണക്ക നാരങ്ങയും കൂടെ ചേർത്ത് നന്നായി തിളച്ച വെള്ളത്തിൽ ഉപ്പിട്ട് 75% വേവിച്ചെടുക്കാം.

 ഇനി കുക്കറിന്റെ അടുപ്പ് തുറന്ന് നോക്കാം ബീഫ് മാറ്റിയെടുക്കാം. ഇനി ബീഫിന്റെ ഗ്രേവിയിൽ നിന്ന് പകുതി ഗ്രേവി നമുക്ക് ചുവടുകട്ടിയുള്ള പാത്രത്തിലേക്ക് മാറ്റിയെടുക്കാം. ബാക്കിയുള്ള ഗ്രേവി ചേർത്ത് നമ്മുടെ ബീഫ് ഒന്ന് വറ്റിച്ചെടുക്കാം. ഇനി നമ്മൾ മാറ്റി വച്ചിരിക്കുന്ന പകുതി ഗ്രേവിയിലേക്ക് റൈസ് ചേർത്തിളക്കാം. മുകളിലായി ബീഫും നിരത്താം. ആറോ ഏഴോ പച്ചമുളക് സൈഡിലായി കുത്തിവയ്ക്കാം. കാൽ കപ്പ് ഓയിലും കൂടെ റൈസിന് മുകളിലോട്ട് ഒഴിച്ച് കൊടുക്കാം.

ഇനി ലാസ്റ്റ് രണ്ട് ടീസ്പൂൺ കസ്തൂരി മേത്തി ചൂടാക്കി കൈകൊണ്ട് തിരുമ്മിയതും കൂടെ മുകളിലോട്ട് വിതറി കൊടുക്കാം. കട്ടിയുള്ള ഒരു പാത്രത്തിലേക്ക് കുറച്ച് ചിരട്ടക്കനലിട്ട് അല്പം ഓയിലും ചേർത്ത് മൂടി വയ്ക്കാം. 20 മിനിറ്റ് സമയത്തിനുശേഷം റൈസ് പാത്രത്തിലോട്ട് വിളമ്പാം.

Read more ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ; റാ​ഗി സേമിയ ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios