ആശുപത്രിയില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പാറ്റയെന്ന് പരാതി; വീഡിയോ....
ദില്ലയിലെ പ്രമുഖ ആശുപത്രിയായ എയിംസില്‍ ( ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്) നിന്നാണ് സമാനമായൊരു പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. എയിംസില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്നതാണ് പരാതി.
ഭക്ഷ്യസുരക്ഷ, ഭക്ഷണത്തിലെ ശുചിത്വം എന്നിവ നമ്മുടെ അടിസ്ഥാനപരമായ അവകാശത്തില്‍ പെടുന്നതാണ്. എന്നാല്‍ വീടിന് പുറത്തെത്തുമ്പോള്‍ പലപ്പോഴും ഇവയൊന്നും ഉറപ്പുവരുത്താനോ അവകാശപ്പെടാനോ നമുക്ക് സാധിക്കണമെന്നില്ല. ഇത്തരത്തിലുള്ള പല പരാതികളും പലിയടങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്.
ഇപ്പോഴിതാ ദില്ലയിലെ പ്രമുഖ ആശുപത്രിയായ എയിംസില്‍ ( ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്) നിന്നാണ് സമാനമായൊരു പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. എയിംസില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്നതാണ് പരാതി.
നാല് വയസുള്ള കുഞ്ഞ് വളരെ ഗൗരവമുള്ളൊരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴിയുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ നിന്ന് തന്നെ നല്‍കിയ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന പരിപ്പ് കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചതത്രേ. പാറ്റയുടെ അവശിഷ്ടങ്ങളടങ്ങിയ ഭക്ഷണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം കുഞ്ഞിന്‍റെ ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ വ്യാപകമായ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്.
ഇതോടെ ആശുപത്രി അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സ്വകാര്യ വാര്‍ഡിലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യമായി ആശുപത്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണമായിരുന്നു ഇതത്രേ.
ആശുപത്രികളില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എയിംസ് പോലൊരു സ്ഥാപനത്തില്‍ നിന്ന് ഒട്ടും ഇത് പ്രതീക്ഷിക്കുന്നതല്ലെന്നും വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് നിരവധി പേര്‍ കുറിച്ചിരിക്കുന്നു. എന്നാല്‍ എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല.
മുമ്പും എയിംസിനെതിരെ ഇതേ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നേരത്തേ എയിംസിലെ ഒരു ഡോക്ടറുടെ മെസില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന പരാതിയുമായി ഒരു സംഘം രംഗത്തെത്തിയിരുന്നു.
Also Read:- ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് യുവാവിന് കിട്ടിയത് കണ്ടോ?