ബുദ്ധിമാൻ തന്നെ, പക്ഷേ ചെസിലല്ല എന്ന് മാത്രം; കാരണം വീഡിയോയിലുണ്ട്
എല്ലാം ഓരോന്നായി മാതൃകകളുണ്ടാക്കി അതിന് അനുസരിച്ച് നിറവും ഘടനയുമെല്ലാം നോക്കി തയ്യാറാക്കിയിരിക്കുകയാണ്. പ്രമുഖ പേസ്ട്രി ഷെഫ് ആയ അമൗരി ഗുചിന്‍ ആണ് രസകരമായ ഈ ചെസ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.
കറുപ്പും വെളുപ്പും കളങ്ങളില്‍ നിരന്നുനില്‍ക്കുന്ന രാജാവും പടയും ( Chess Game ). കണ്ടുകഴിഞ്ഞാല്‍ ഒരു റൗണ്ട് കളിക്കാന്‍ തോന്നുന്നോ? എന്നാലിത് അതിനുള്ള ചെസ് ബോര്‍ഡല്ല കെട്ടോ. ഇത് സത്യത്തില്‍ ചെസ് ബോര്‍ഡേ അല്ല. ചെസ് ബോര്‍ഡിന്‍റെ മാതൃക മാത്രമാണ്.
അതെന്താണ് ചെസ് ബോര്‍ഡിന്‍റെ മാതൃകയെന്നും അതിശയിക്കേണ്ട. ഇത് സംഗതി മുഴുവനും ചോക്ലേറ്റാണ് ( Chocolate Making ) . കറുപ്പിലും വെളുപ്പിലുമെല്ലാം കാണുന്നത് നല്ല കലക്കന്‍ ചോക്ലേറ്റ്.
എല്ലാം ഓരോന്നായി മാതൃകകളുണ്ടാക്കി അതിന് അനുസരിച്ച് നിറവും ഘടനയുമെല്ലാം നോക്കി തയ്യാറാക്കിയിരിക്കുകയാണ്. പ്രമുഖ പേസ്ട്രി ഷെഫ് ആയ അമൗരി ഗുചിന്‍ ആണ് രസകരമായ ഈ ചോക്ലേറ്റ് ചെസ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.
അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഇത് തയ്യാറാക്കുന്നതിന്‍റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. നിരവധി ചേക്ലേറ്റ് പ്രേമികളാണ് ചോക്ലേറ്റ് ചെസ് ബോര്‍ഡിനെ കുറിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. ഷെഫിന്‍റെ 'പെര്‍ഫെക്ഷനും', കലാപരമായ കഴിവുമെല്ലാം മിക്കവരും എടുത്തുപറഞ്ഞിരിക്കുന്നു.
ഒരിക്കലും കണ്ടുകഴിഞ്ഞാല്‍ ഇതൊരു ചെസ് ബോര്‍ഡല്ല എന്നാരും പറയില്ലെന്നും അത്രമാത്രം സൂക്ഷ്മമായിട്ടാണ് ഷെഫ് ഇത് ചെയ്തിരിക്കുന്നതെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. ചെസ് കളിക്കണമെങ്കില്‍ ( Chess Game ) നല്ല ബുദ്ധി വേണമെന്നാണല്ലോ പറയാറ്, ഇങ്ങനെയൊരു ചെസ് ബോര്‍ഡുണ്ടാക്കാനും വേണം മോശമല്ലാത്ത ബുദ്ധിയെന്നാണ് ഏവരും തമാശരൂപത്തില്‍ എന്നാല്‍ കാര്യമായിത്തന്നെ പറയുന്നത്. എന്തായാലും ചോക്ലേറ്റ് ചെസ് ബോര്‍ഡിന്‍റെ ( Chocolate Making ) രസകരമായ മേക്കിംഗ് വീഡിയോ ഒന്ന് കണ്ടുനോക്കൂ...
കേക്കുകളില്‍ ഇത്തരത്തില്‍ ഒരുപാട് വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന നിരവധി പേരുണ്ട്. പ്രൊഫഷണല്‍ ആയവരും അല്ലാത്തവരും ഇക്കൂട്ടത്തില്‍ പെടും. കണ്ണാടി, സോപ്പ്, ചെരുപ്പ് എന്നിങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങളുടെ രൂപത്തില്‍ തുടങ്ങി സെലിബ്രിറ്റികളുടെ മുഖം വരെ പല പുതുമകളും കേക്കുകളില്‍ പരീക്ഷിച്ചിട്ടുള്ളവരുണ്ട്. ചോക്ലേറ്റിലും ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ വരാറുണ്ടെങ്കിലും ചോക്ലേറ്റിലെ പുത്തന്‍ പരീക്ഷണങ്ങള്‍ കേക്കിനോളം അത്രതന്നെ വ്യാപകമല്ലെന്ന് വേണം പറയാന്‍.
Also Read:- 'സെക്സ് ഡ്രൈവ്' വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍