'ട്രെയിനില്‍ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് കിട്ടിയത്'; ഫോട്ടോ വൈറലായതിന് പിന്നാലെ പ്രതിഷേധം
തീര്‍ച്ചയായും കാണാൻ പോലും ഏറെ പ്രയാസം തോന്നിക്കുന്ന കാഴ്ചയാണിത്. ഫോട്ടോയ്ക്കൊപ്പം തന്‍റെ അനുഭവം പങ്കിട്ട യോഗേഷ് മൂര്‍ എന്നയാള്‍ തന്‍റെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന് കഴിക്കാൻ വാങ്ങിയതാണ് ഇതെന്നും ഇതൊക്കെ കഴിച്ച് കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് ഉത്തരം പറയുമായിരുന്നു എന്നും ചോദിക്കുന്നു.
പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരെയും ആദ്യം അലട്ടുന്നത് രുചിയെക്കാളും വൃത്തിയാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടുമോ, ഭക്ഷ്യവിഷബാധ പിടിപെടുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പലപ്പോഴും പട്ടിണി കിടന്നാല്‍ പോലും ആളുകളെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്.
ഇത്തരത്തില്‍ ഒരുപാട് പഴി കേള്‍ക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണം. എങ്കിലും ഇപ്പോഴും ഇവരുടെ ഭക്ഷണത്തിനെതിരെ പരാതി ഉയര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്.
ഏറ്റവും പുതുതായി രാജധാനി എക്സ്പ്രസില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തെ കുറിച്ച് ട്വിറ്ററില്‍ ഒരാള്‍ പങ്കുവച്ച ഫോട്ടോയാണ് വമ്പൻ ചര്‍ച്ചകളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുന്നത്. ട്രെയിനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് ആണ് ചിത്രത്തില്‍ കാണുന്നത്.ഇതില്‍ നോക്കിയാല്‍ തന്നെ കാണാം ഓംലെറ്റിനകത്ത് ചത്തുകിടക്കുന്ന പാറ്റയെ.
തീര്‍ച്ചയായും കാണാൻ പോലും ഏറെ പ്രയാസം തോന്നിക്കുന്ന കാഴ്ചയാണിത്. ഫോട്ടോയ്ക്കൊപ്പം തന്‍റെ അനുഭവം പങ്കിട്ട യോഗേഷ് മൂര്‍ എന്നയാള്‍ തന്‍റെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന് കഴിക്കാൻ വാങ്ങിയതാണ് ഇതെന്നും ഇതൊക്കെ കഴിച്ച് കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് ഉത്തരം പറയുമായിരുന്നു എന്നും ചോദിക്കുന്നു.
വ്യാപകമായ രീതിയിലാണ് യോഗേഷ് പങ്കുവച്ച ചിത്രം വൈറലായിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഓഫീസുകളെയുമെല്ലാം പലരും ട്വീറ്റിന് താഴെ കമന്‍റില്‍ മെൻഷൻ ചെയ്തിട്ടുണ്ട്. ഇതിനിടെ ഇന്ത്യൻ റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഇദ്ദേഹത്തിന് മറുപടിയും ലഭിച്ചു. ഓര്‍ഡര്‍ വിശദാംശങ്ങളും ഫോണ്‍ നമ്പറും ഡയറക്ടായി മെസേജ് അയക്കാനാണ് ഇവരുടെ നിര്‍ദേശം. ഒപ്പം നേരിട്ട അസൗകര്യത്തില്‍ ഖേദമറിയിക്കുന്നു എന്ന സന്ദേശവുമുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ നിസാരമായ മറുപടി നല്‍കിയാല്‍ പോരെന്നും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത്ത പിടിച്ചാല്‍ അസൗകര്യത്തിന് ഖേദമറിയിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സ്വീകരിക്കുമോ, പണം തന്നെ പിഴയായി നല്‍കണ്ടേയെന്നുമെല്ലാം ആളുകള്‍ ചോദിക്കുന്നു. അതിനാല്‍ ഇദ്ദേഹത്തിന് ഇന്ത്യൻ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നും ഇത് ഒരു പാഠമാകട്ടെയെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്. ധാരാളം പേര്‍ തങ്ങള്‍ക്ക് ട്രെയിനുകളില്‍ നിന്ന് നേരിട്ടിട്ടുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട മോശം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
Also Read:- ആശുപത്രിയില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പാറ്റയെന്ന് പരാതി; വീഡിയോ....