പപ്പായയുടെ കുരു വെറുതെ കളയേണ്ട; ഇങ്ങനെ ഉപയോഗിച്ചുനോക്കൂ...
പഴുത്ത പപ്പായയുടെ കുരുവും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിനേകുന്ന ഗുണങ്ങള്‍ ചെറുതല്ല.
നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പല പച്ചക്കറികളുടെയും കുരു, അഥവാ വിത്തുകള്‍ക്കും നല്ല ആരോഗ്യഗുണങ്ങളുണ്ട്. എന്നാലിത് മനസിലാക്കാതെ ഇവ വെറുതെ കളയുകയാണ് നാം ചെയ്യുന്നത്. കുമ്പളങ്ങ, മത്തൻ, വെള്ളരി എന്നിങ്ങനെയുള്ള പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ ഇത്തരത്തില്‍ ഇന്ന് ധാരാളം പേര്‍ ഉപയോഗിക്കുന്നുണ്ട്.
ഇതുപോലെ തന്നെ പഴുത്ത പപ്പായയുടെ കുരുവും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിനേകുന്ന ഗുണങ്ങള്‍ ചെറുതല്ല. പപ്പായുടെ കുരു നല്ലതുപോലെ ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. ഈ പൊടി സലാഡുകളിലും ജ്യൂസുകളിലും ഡിസേര്‍ട്ടുകളിലും സ്മൂത്തികളിലുമെല്ലാം ചേര്‍ത്ത് കഴിക്കാം.
ഇനി, പപ്പായയുടെ കുരു കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ച് കൂടി അറിയൂ.
ഒന്ന്....
ദഹനപ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ക്ക് ഇത് ആശ്വാസമാകും. ദഹനം കൂട്ടാൻ സഹായിക്കുന്ന എൻസൈമുകള്‍ പപ്പായയുടെ കുരുവിലുണ്ട്. ഗ്യാസ്, മലബന്ധം പോലുള്ള അനുബന്ധ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം ലഭിക്കും. ഒപ്പം തന്നെ വയറ്റില്‍ നിന്ന് വിരകളെയോ, രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയ- പാരസൈറ്റുകള്‍, വിരകളുടെ മുട്ട എന്നിങ്ങനെയുള്ളവയെല്ലാം നീക്കം ചെയ്യുന്നതിനും പപ്പായയുടെ കുരു സഹായിക്കുന്നു.
രണ്ട്...
കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇവയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ശരീത്തില്‍ നിന്ന് അനാവശ്യമായ പദാര്‍ത്ഥങ്ങള്‍, വിഷാംശങ്ങള്‍ എല്ലാം എളുപ്പത്തില്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇതാണ് കരളിന് ഗുണകരമാകുന്നത്.
മൂന്ന്...
നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പപ്പായയുടെ കുരു സഹായകമാണ്. ഇതിലുള്ള വൈറ്റമിൻ സി ആണ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നത്.
നാല്...
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ പപ്പായ കുരു ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലുള്ള ഫൈബര്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂട്ടും. മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിക്കാനുമെല്ലാം പപ്പായ കുരുവിന് കഴിവുണ്ട് ഇതെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് പോസിറ്റീവായ കാര്യങ്ങളാണ്.
അഞ്ച്...
ചില പഠനങ്ങള്‍ പറയുന്നത് പപ്പായ കുരുവിന് ചിലയിനം ക്യാൻസര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കാൻ സാധിക്കുമെന്നതാണ്. എന്നാലീ വിഷയത്തില്‍ ആധികാരികമായ പഠനങ്ങള്‍ ഇനിയും നടക്കുന്നതേയുള്ളൂ.
ആറ്...
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ കുരു സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നത് വഴിയാണ് പപ്പായ കുരു ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നത്. കൊളസ്ട്രോള്‍ ഉള്ളത് ഹൃദയത്തിന് എപ്പോഴും ഭീഷണിയാണ്.
Also Read:- ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-