വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം...

വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോള്‍ ഡയറ്റ് ചിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി നമ്മള്‍ പതിവായി കഴിച്ചുകൊണ്ടരുന്ന ഭക്ഷണങ്ങളില്‍ പലതും ഒഴിവാക്കാം, കഴിക്കാതിരുന്ന പലതും ഡയറ്റിലുള്‍പ്പെടുത്താം. ഭക്ഷണത്തിന്‍റെ അളവിലോ സമയക്രമത്തിലോ എല്ലാം മാറ്റം വരാം. ഇതെല്ലാം തന്നെ ആരോഗ്യത്തെയും വളരെ പെട്ടെന്ന് സ്വാധീനിക്കും

paneer can be included in weight loss diet hyp

വണ്ണം കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഡയറ്റില്‍ (ഭക്ഷണകാര്യത്തില്‍) കൃത്യമായ നിയന്ത്രണവും വര്‍ക്കൗട്ടുമെല്ലാം വണ്ണം കുറയ്ക്കാൻ ആവശ്യമാണ്. ചിലര്‍ ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കുന്നവരുണ്ട്. വര്‍ക്കൗട്ട് ചെയ്തില്ലെങ്കിലും ഡയറ്റില്‍ നിയന്ത്രണമില്ലെങ്കില്‍ ഉറപ്പായും വണ്ണം കുറയ്ക്കാൻ സാധിക്കില്ല. 

വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോള്‍ ഡയറ്റ് ചിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി നമ്മള്‍ പതിവായി കഴിച്ചുകൊണ്ടരുന്ന ഭക്ഷണങ്ങളില്‍ പലതും ഒഴിവാക്കാം, കഴിക്കാതിരുന്ന പലതും ഡയറ്റിലുള്‍പ്പെടുത്താം. ഭക്ഷണത്തിന്‍റെ അളവിലോ സമയക്രമത്തിലോ എല്ലാം മാറ്റം വരാം. ഇതെല്ലാം തന്നെ ആരോഗ്യത്തെയും വളരെ പെട്ടെന്ന് സ്വാധീനിക്കും. അതിനാല്‍ ഡയറ്റ് ചിട്ടപ്പെടുത്തുമ്പോള്‍ ആരോഗ്യം ബാധിക്കപ്പെടാത്ത വിധത്തിലുള്ളതായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. 

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ പല മാനദണ്ഡങ്ങള്‍ പ്രകാരം പല ഭക്ഷണങ്ങളും ഡയറ്റിലുള്‍പ്പെടുത്താറുണ്ട്. ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് പനീര്‍. എന്നാല്‍ പലരും പനീര്‍ കഴിക്കാൻ മടിക്കാറുണ്ട്. ഇത് വണ്ണം കൂട്ടുമെന്ന പേടിയാണ് കാരണമാകാറ്. 

പക്ഷേ മിതമായ അളവില്‍ പനീര്‍ കഴിക്കുകയാണെങ്കില്‍ അത് വെയിറ്റ് ലോസ് ഡയറ്റിന് ഏറ്റവും അനുയോജ്യമായ വിഭവമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് എന്തുകൊണ്ടാണെന്നും വിശദമാക്കാം. 

വണ്ണം കുറയ്ക്കാൻ സ്രമിക്കുമ്പോള്‍ ഡയറ്റില്‍ നിയന്ത്രണം വരുത്തുന്നതോടെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളിലും കുറവ് വരാം. ഇത്തരത്തില്‍ കുറവ് സംഭവിക്കാനേറെ സാധ്യതയുള്ളൊരു ഘടകമാണ് പ്രോട്ടീൻ. ആവശ്യത്തിന് പ്രോട്ടീൻ കിട്ടുന്നതിന് പനീര്‍ കഴിക്കാം. കൂടാതെ പ്രോട്ടീനടങ്ങിയ ഭക്ഷണം വെയിറ്റ് ലോസ് ഡയറ്റില്‍ ഏറെ പ്രധാനമാണ്. കാരണം ഇവ ദീര്‍ഘനേരത്തേക്ക് വിശപ്പ് തോന്നുന്നതിനെ തടയുകയും ഇടയ്ക്ക് വീണ്ടും ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യാറുണ്ട്. ചിക്കൻ കഴിക്കാത്തവര്‍ക്ക് ഡയറ്റില്‍ ഇതിന് പകരം ഉള്‍പ്പെടുത്താവുന്നതാണ് പനീര്‍. 

കലോറി കുറവായ വിഭവമാണ് പനീര്‍. ഇതും വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാണ്. ഫുള്‍-ഫാറ്റ് പാലുപയോഗിച്ച് തയ്യാറാക്കിയ പനീറാണെങ്കില്‍ ഇത് ഡയറ്റ് പാലിക്കുന്നവര്‍ക്ക് അത്ര നല്ലതല്ല. കാരണം കലോറി കൂടുതലുണ്ടാകും. മറിച്ചാണെങ്കില്‍ നല്ലതാണെന്നാണ് പറയുന്നത്. ഇതില്‍ കാര്‍ബിന്‍റെ അളവും അത്ര കൂടുതലായിരിക്കില്ല. അങ്ങനെ വരുമ്പോഴും വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാണെന്ന് പറയാം. 

ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് പനീര്‍. ആരോഗ്യകരമായ കൊഴുപ്പും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് വേണ്ടതാണ്. 

ധാരാളം പോഷകങ്ങളാലും സമ്പന്നമാണ് പനീര്‍. അതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇതുമൂലം പോഷകക്കുറവുണ്ടാകാതിരിക്കാൻ സഹായിക്കുന്നൊരു ഭക്ഷണമായും പനീറിനെ കണക്കാക്കാം. 

ഇത്രയുമാണെങ്കിലും വണ്ണം കുറയ്ക്കാൻ ഡയറ്റ് പാലിക്കുന്നവര്‍ പനീര്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആദ്യമേ സൂചിപ്പിച്ചത് പോലെ ഒരുപാട് കഴിക്കാതിരിക്കുക. മിതമായ അളവില്‍ കഴിക്കുക. അതുപോലെ പച്ചയ്ക്ക് കഴിക്കുന്നതോ, സലാഡുകളില്‍ വെറുതെ ചേര്‍ത്ത് കഴിക്കുന്നതോ എല്ലാം നല്ലതാണ്. അധികവും ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നതാണ് ഉചിതം. പ്രോട്ടീൻ ആയതിനാല്‍ രാവിലെ കഴിക്കുമ്പോള്‍ ഉന്മേഷം തോന്നാനും ലഞ്ചിന് (ഉച്ചഭക്ഷണം) മുമ്പ് വിശപ്പനുഭവപ്പെട്ട് വീണ്ടും എന്തെങ്കിലും കഴിക്കുന്നത് തടയാനും ഇത് സഹായിക്കും.

Also Read:- മുഖം ഭംഗിയാക്കാനും പ്രായം ചര്‍മ്മത്തെ ബാധിക്കുന്നത് തടയാനും ഇവ ഉപയോഗിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios