Onam 2022 : സദ്യ സ്പെഷ്യൽ അടപ്രഥമൻ ; റെസിപ്പി

ഓണം ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ. ലോകത്തിൻറെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്നത് തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും.

onam special ada pradhaman recipe

അട പ്രഥമൻ ഇല്ലാതെ നമ്മൾക്ക് എന്ത് ഓണാഘോഷം...ഈ ഓണത്തിന് തേങ്ങാപ്പാൽ ചേർക്കാതെ വളരെ ഈസിയായി അടപ്രഥമൻ തയ്യാറാക്കാം...

വേണ്ട ചേരുവകൾ ...

• അരിഅട...200 ഗ്രാം
• ശർക്കര...400 ഗ്രാം
• ചൗവ്വരി ...50 ഗ്രാം
• പശുവിൻ പാൽ... 3കപ്പ്
• നെയ്യ്...5 ടേബിൾ സ്പൂൺ
• ഏലയ്ക്കാപ്പൊടി...1/2 ടീസ്പൂൺ
• ചുക്കുപൊടി...1/2 ടീസ്പൂൺ
• തേങ്ങാക്കൊത്ത്...  ആവശ്യത്തിന്
• കശുവണ്ടി പരിപ്പ്...10..15
• ഉണക്കമുന്തിരി...10 

 തയ്യാറാക്കുന്ന വിധം... 

ആദ്യമായി ശർക്കര പാനി തയ്യാറാക്കാം. ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുക്കാം.
ശേഷം അരിച്ച് മാറ്റിവയ്ക്കാം.പായസം തയ്യാറാക്കുന്ന ഉരുളിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കാം...ഇതിലേക്ക് അടയും ചവ്വരിയും  ചേർത്ത് ബ്രൗൺ നിറമാകും വരെ വറുക്കാം. ഇതിലേക്ക് നല്ലതുപോലെ തിളപ്പിച്ച രണ്ട് കപ്പ് വെള്ളം ചേർത്ത് വേവിക്കാം. അട നന്നായി വെന്ത് കിട്ടുന്നതിനേക്കായി കുറേശ്ശെയായി ചൂടുവെള്ളം ചേർത്ത് കൊടുക്കണം. അട നന്നായി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് ശർക്കര പാനി ചേർക്കാം. നന്നായി ഇളക്കി യോജിപ്പിക്കാം. അട ശർക്കരപ്പാനിയിൽ വരട്ടി എടുക്കണം. നന്നായി കുറുകി കഴിഞ്ഞാൽ  തിളപ്പിച്ച് തണുപ്പിച്ച 2 കപ്പ് പശുവിൻപാൽ ചേർക്കാം. നന്നായി ഇളക്കി യോജിപ്പിക്കാം. ചെറുതീയിൽ നന്നായി കുറുക്കി എടുക്കാം. ഇതിലേക്ക് പൊടിച്ച ഏലക്ക അര ടീസ്പൂൺ ചേർക്കാം. കാൽ ടീസ്പൂൺ ചുക്കുപൊടി കൂടി ചേർക്കാം. വീണ്ടും ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർക്കാം. എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കാം. അടുത്തതായി ഒരു ചെറിയ ഫ്രൈപാൻ ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കാം. ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്ത് ഇതിലേക്ക് ചേർത്ത്  ബ്രൗൺ നിറമാകും വരെ ഫ്രൈ ചെയ്യാം. കൂടാതെ അണ്ടിപ്പരിപ്പ്,  എന്നിവ ആവശ്യത്തിന് ചേർത്ത് ഫ്രൈ ചെയ്യാം. ഇവ ബ്രൗൺ നിറമാവുമ്പോഴേക്കും പായസത്തിലേക്ക് ചേർക്കാം.കുറുകി വരുമ്പോൾ ഒരു കപ്പ് തണുത്ത പാൽ കൂടി ചേർക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം ചെറുതീയിൽ രണ്ട് മിനിറ്റ് ചൂടാക്കാം..ശേഷം തീ അണയ്ക്കാം...രുചികരവും ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുന്നതുമായ അടപ്രഥമൻ റെഡി...തേങ്ങാപ്പാൽ  ചേർക്കാത്ത അടപ്രഥമൻ...

തയ്യാറാക്കിയത്:
സീമ ദിജിത്ത്

സദ്യയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ?

 

Latest Videos
Follow Us:
Download App:
  • android
  • ios